കീഴാറ്റൂരിൽ വയൽ നികത്തി റോഡ് നിർമിക്കുന്നതിന് പകരം നഗരത്തിലൂടെ മേൽപ്പാലം വേണം : സിഎംപി നേതാവ് സി പി ജോൺ

കീഴാറ്റൂരില്‍ വയല്‍നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിന് പകരം നഗരത്തില്‍ ചാലക്കുടി മോഡല്‍ മേല്‍പ്പാലം പരിഗണിക്കണമെന്നും, മീനമാസത്തില്‍ പോലും ശുദ്ധജലം ഒഴുകുന്ന തോടും തണ്ണീര്‍തടങ്ങളും നികത്തി തന്നെ ഹൈവേ നിര്‍മ്മിക്കുമെന്ന് വാശിപിടിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാര്‍ ഹരിതകേരള മിഷന്‍ പിരിച്ചുവിടുന്നതാണ് നല്ലതെന്ന് സിഎംപി സംസ്ഥാന ജന.സെക്രട്ടറി സി.പി.ജോണ്‍. വരട്ടയാര്‍ പോലെ വെള്ളമില്ലാതായ സ്ഥലത്ത് വെള്ളം ഒഴുക്കുമെന്ന് പറയുന്ന സര്‍ക്കാറാണ് സമൃദ്ധമായി വെള്ളമൊഴുകുന്ന കീഴാറ്റൂരില്‍ വയല്‍നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതെന്നത് തികഞ്ഞ വിരോധാഭാസമാണെന്നും കീഴാറ്റൂര്‍ സന്ദര്‍ശിച്ചശേഷം അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

റോഡ് നിര്‍മ്മിക്കാന്‍ ബദല്‍ മാര്‍ഗം തേടുന്നതിന് പകരം ചീത്ത ബൂര്‍ഷ്വാസികള്‍ പ്രയോഗിക്കുന്ന സമ്മതപത്രം മോഡല്‍ കരിങ്കാലിപ്പണിക്ക് സിപിഎം തയ്യാറാകയത് അനുചിതമായിപ്പോയി. ദുരഭിമാനം വെടിഞ്ഞ് സമരക്കാരുമായി ചര്‍ച്ചനടത്തി പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും സി.പി.ജോണ്‍ ആവശ്യപ്പെട്ടു. ജന്‍മിമാരും മാടമ്ബിമാരും മുതലാളിമാരും ഭീഷണിപ്പെടുത്തി സമ്മതപത്രം വാങ്ങുന്ന രീതി വര്‍ഗസമരത്തിന് എതിരാണ്, ജയിംസ്മാത്യുവും സിപിഎംകാരും ഇത്തരം കരിങ്കാലിപ്പണി നിര്‍ത്തണമെന്നും സി.പി.ജോണ്‍ ആവശ്യപ്പെട്ടു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.