കീഴാറ്റൂരില്‍ പറക്കുന്നത് വയല്‍കിളികളല്ല രാഷ്ട്രീയ കിളികള്‍; ബിജെപി സമരം നടത്തുന്നിടത്ത് എനിക്ക് പോകാന്‍ പറ്റില്ലെന്ന് എം.മുകുന്ദന്‍

കീഴാറ്റൂരില്‍ പറക്കുന്നത് വയല്‍കിളികളല്ല രാഷ്ട്രീയ കിളികള്‍;
ബിജെപി സമരം നടത്തുന്നിടത്ത് എനിക്ക് പോകാന്‍ പറ്റില്ലെന്ന് എം.മുകുന്ദന്‍ കീഴാറ്റൂരില്‍ തുറന്ന ചര്‍ച്ചയാണ് വേണ്ടത്. ആര് ജയിക്കും എന്നതല്ല പ്രധാനമെന്നും എം മുകുന്ദന്‍ പറഞ്ഞു. കീഴാറ്റൂരില്‍ നടക്കുന്ന ബൈപ്പാസ് വിരുദ്ധ സമരത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വയല്‍ക്കിളികള്‍ക്ക് പിന്തുണയുമായി കേരളം കീഴാറ്റൂരിലേക്ക് എന്ന മുദ്രാവാക്യവുമായി മാര്‍ച്ച്‌ സംഘടിപ്പിച്ചിരുന്നു. രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ബിജെപി എംപിയും സിനിമാ നടനുമായ സുരേഷ് ഗോപി, ബി ഗോപാലകൃഷ്ണന്‍ തുടങ്ങിയ പ്രമുഖ നേതാക്കളും എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുകുന്ദന്റെ പ്രതികരണം

സമരത്തിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ സമരത്തില്‍ പങ്കെടുക്കുമെന്ന അറിയിച്ച ചിലര്‍ പിന്‍മാറിയിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ എഴുപതു വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും വലിയ പരിസ്ഥിതി നശീകരണത്തിനു നേതൃത്വം നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ്. മോഡിയെ സ്തുതിക്കുന്ന സുരേഷ് ഗോപിയുടെ വാക്കുകള്‍ക്ക് മൗദൂദിസ്റ്റുകള്‍ മുതല്‍ മാവോയിസ്റ്റുകള്‍ വരെ കയ്യടിച്ചു കൊടുക്കുന്ന അശ്ലീലമാണ് കീഴാറ്റൂരില്‍ കണ്ടതെന്ന് കരിവെള്ളൂര്‍ മുരളിയും വ്യക്തമാക്കിയിരുന്നു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.