കീഴാറ്റൂർ വയൽക്കിളികളുടെ സമരപ്പന്തൽ കത്തിച്ചു

ബൈപ്പാസിനായി സ്ഥലം ഏറ്റെടുക്കുന്നതിനെ ചൊല്ലി തർക്കം നിലനിൽക്കുന്ന  കീഴാറ്റൂരിൽ സമരം നടത്തിവന്ന സി.പി.എം വിമതരായ 'വയൽക്കിളി'കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പിന്നാലെ സി.പി.എം പ്രവർത്തകരെത്തി സമരപ്പന്തൽ  പൊളിച്ചു മാറ്റിയ ശേഷം കത്തിച്ചു. ഉച്ചയ്ക്ക് 1.45ഓടെയായിരുന്നു സംഭവം.

റോഡ് നിർമാണത്തിനായി ഇന്ന് രാവിലെ പൊലീസിന്റെ സഹായത്തോടെ അധികൃതർ എത്തിയിരുന്നു. എന്നാൽ,​ സമരക്കാർ ശക്തമായ പ്രതിഷേധവുമായി വയലിലേക്കിറങ്ങി. സ്ത്രീകളും കുട്ടികളും അടക്കമുള്ള സമരക്കാർ വയലിലിറങ്ങി പ്രതിഷേധിച്ചു. ഇതിനിടെ സമരക്കാരിലെ പുരുഷന്മാർ കുപ്പിയിൽ ഡീസലുമായെത്തി ആത്മഹത്യാ ഭീഷണി മുഴക്കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെത്തി ചർച്ച ചെയ്തെങ്കിലും സമരക്കാർ വഴങ്ങിയില്ല. ഇതോടെയാണ് കൂടുതൽ പൊലീസെത്തി സമരക്കാരെ അറസ്‌റ്റു ചെയ്ത് നീക്കിയത്

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.