കവിതാ സമാഹാരവുമായി കടവത്തൂർ പി.കെ.എം.ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി

.
കണ്ണൂർ കടവത്തൂർ പി.കെ.എം.ഹയർ സെക്കന്ററി സ്കൂളിലെ എ.പി.സഫാനയാണ് 'അറിഞ്ഞില്ല ഞാൻ' എന്ന കവിതാ സമാഹാരം പുറത്തിറക്കിയത്.ഐ ഡി ബുക്സാണ് പ്രസാധകർ. വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ സ്കൂൾ ഹാളിൽ ഒരുക്കിയ ചടങ്ങിൽ വച്ച് ബാലസാഹിത്യകാരൻ രാജു കാട്ടുപുനം കവിതാ സമാഹാരം പ്രകാശനം ചെയ്തു. കുട്ടിക്കാലം മുതലെ എഴുതിയ കവിതകളിൽ നിന്നും തിരഞ്ഞെടുത്തവയാണ് 'അറിഞ്ഞില്ല ഞാൻ' എന്ന കവിതാ സമാഹാരത്തിൽ ഉൾപ്പെടുത്തിയതെന്ന് സഫാന പറഞ്ഞു.

സ്ത്രീകൾക്ക് സമൂഹത്തിൽ ലഭിക്കേണ്ട അർഹമായ സ്ഥാനവും സ്വാതന്ത്ര്യവുമാണ് കവിതകൾക്ക് വിഷയമാക്കിയതെന്നും സഫ പ്രസിഡന്റ് കാട്ടൂർ മഹമൂദ്, സ്കൂൾ മാനേജർ പി.പി.എ സലാം,പി.ടി.എ.പ്രസിഡൻറ് പി.മൊയ്തീൻ, തിരകഥാകൃത്ത് മുഹമ്മദ് ഷഫീഖ് തുടങ്ങിയവർ പങ്കെടുത്തു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.