2017-18 വാ​ർ​ഷി​ക പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ക​ണ്ണൂ​ർ ജി​ല്ല മു​ന്നി​ൽ

ക​ണ്ണൂ​ർ: 2017-18 വാ​ർ​ഷി​ക പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ക​ണ്ണൂ​ർ ജി​ല്ല മു​ന്നി​ൽ. ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 63.39 ശ​ത​മാ​ന​വു​മാ​യാ​ണ് ക​ണ്ണൂ​ർ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത്. 62.33 ശ​ത​മാ​ന​വു​മാ​യി കോ​ട്ട​യ​വും 62.19 ശ​ത​മാ​ന​വു​മാ​യി കൊ​ല്ല​വു​മാ​ണ് തൊ​ട്ടു​പി​ന്നി​ൽ. 71.3 ശ​ത​മാ​ന​വു​മാ​യി ജി​ല്ല​യി​ലെ ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ൽ മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന​ത്. 65 ശ​ത​മാ​ന​വു​മാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളും 57.62 ശ​ത​മാ​ന​വു​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തും 56.43 ശ​ത​മാ​ന​വു​മാ​യി ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നും പി​ന്നാ​ലെ​യു​ണ്ട്. മു​നി​സി​പ്പി​ലാ​റ്റി​ക​ളു​ടെ പ​ദ്ധ​തി നി​ർ​വ​ഹ​ണം 49.7 ശ​ത​മാ​ന​മാ​ണ്.
ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ 18-19 വാ​ർ​ഷി​ക പ​ദ്ധ​തി​ക​ൾ​ക്ക് മാ​ർ​ച്ച് 17നു ​മു​ന്പാ​യി അം​ഗീ​കാ​രം വാ​ങ്ങ​ണ​മെ​ന്ന് ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി യോ​ഗം നി​ർ​ദേശം ന​ൽ​കി. ഇ​തി​നു മു​ന്പാ​യി ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ആ​സൂ​ത്ര​ണ സ​മി​തി​ക്ക് അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഡിപി​സി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. സു​മേ​ഷ് പ​റ​ഞ്ഞു.
നാ​ല് പ​ഞ്ചാ​യ​ത്തു​ക​ൾ ഒ​ഴി​കെ​യു​ള്ള ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ പ​ദ്ധ​തി ആ​സൂ​ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഗ്രാ​മ​സ​ഭ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചു. മി​ക്ക​വാ​റും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ഇ​തി​ന​കം വി​ക​സ​ന സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച​താ​യും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. 32 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ പ​ദ്ധ​തി​യു​ടെ ഡാ​റ്റാ എ​ൻ​ട്രി പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ഓ​രോ ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​ന്‍റെ​യും പ​ദ്ധ​തി ആ​സൂ​ത്ര​ണ പു​രോ​ഗ​തി യോ​ഗം ച​ർ​ച്ച ചെ​യ്തു. ത​ല​ശേ​രി ബ്ലോ​ക്ക്, ക​ല്യാ​ശേ​രി, മാ​ട്ടൂ​ൽ, പാ​ട്യം, മ​യ്യി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ, ശ്രീ​ക​ണ്ഠ​പു​രം, ആ​ന്തൂ​ർ മു​നി​സി​പ്പാ​ലി​റ്റി​ക​ൾ എ​ന്നീ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ദ്ധ​തി​ഭേ​ദ​ഗ​തി​ക​ൾ​ക്ക് ആ​സൂ​ത്ര​ണ സ​മി​തി യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. യോ​ഗ​ത്തി​ൽ ആ​സൂ​ത്ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ.​പി. ജ​യ​ബാ​ല​ൻ, വി.​കെ. സു​രേ​ഷ് ബാ​ബു, ടി.​ടി. റം​ല, സു​മി​ത്ര ഭാ​സ്ക​ര​ൻ, പി. ​ജാ​ന​കി, അ​ജി​ത്ത്, കെ.​വി. ഗോ​വി​ന്ദ​ൻ, ഡിപി​ഒ കെ. ​പ്ര​കാ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.