കടമ്പൂർ പഞ്ചായത്ത് വികസന സെമിനാർ: എം.സി.മോഹനൻ ഉദ്ഘാടനം ചെയ്തുആഡൂർ പാലം: 13ആം പഞ്ചവത്സ പദ്ധതിയുടെ ഭാഗമായി കടമ്പൂർ പഞ്ചായത്തിലെ 2018-19 വാർഷിക പദ്ധതിയുടെ വികസന സെമിനാർ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.സി.മോഹനൻ ഉദ്ഘാടനം ചെയ്തു. കടബൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ഗിരീശൻ അദ്ധ്യക്ഷത വഹിച്ചു.വികസന കാഴ്ചപ്പാട് നയസമീപനം അവതരണം കെ.സി വിനോദൻ മാസ്റ്ററും കരട് പദ്ധതി രേഖ അവതരണം കെ.കെ.സുമജയും  നിർവഹിച്ചു.
എം.ഖദീജ ടീച്ചർ(ചെയർപേഴ്സൺ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ), വി.ശ്യാമള ടീച്ചർ(ചെയർപേഴ്സൺ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി, കടബൂർ പഞ്ചായത്ത്), വി.കെ.റസാഖ്(ചെയർമാൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി, കടമ്പൂർ ഗ്രാമപഞ്ചായത്ത്), വി.വി.സാവിത്രി ( മെമ്പർ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത്), പി.വി.പ്രേമവല്ലി(മെമ്പർ, കടബൂർ ഗ്രാമപഞ്ചായത്ത്) എന്നിവർ ആശംസ പ്രസംഗം നടത്തി. എ വിമലാദേവി(വൈസ് പ്രസിഡൻറ്, കടമ്പൂർ ഗ്രാമ പഞ്ചായത്ത്) സ്വാഗതവും ഉമേഷ് ബാബു കോട്ടായി(സെക്രട്ടറി, കടമ്പൂർ പഞ്ചായത്ത്) നന്ദിയും പറഞ്ഞു

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.