മുഖ്യമന്ത്രിയെ വധിക്കുമെന്ന്‍ ഭീഷണിപ്പെടുത്തിയ കണ്ണൂര്‍ സ്വദേശി പിടിയില്‍

കണ്ണൂര്‍: സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​ന്‍റെ ഫോ​ണി​ലേ​ക്ക് മുഖ്യമന്ത്രി പിണറായി വിജയനെ 24 മണിക്കൂറിനകം വ​ധി​ക്കു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി​യയാൾ പിടിയിൽ. കണ്ണൂർ പഴയങ്ങാടി സ്വദേശി ബിജേഷ് കുമാറാണ് പിടിയിലായത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. പോ​ലീ​സ് ഹൈ‌​ടെ​ക് സെ​ല്ലി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ കണ്ണൂർ സ്വ​ദേ​ശി​യു​ടേ​താ​ണെ​ന്ന് ഫോ​ൺ​ നമ്പര്‍ എ​ന്ന് നേരത്തേ ക​ണ്ടെ​ത്തി​യി​രു​ന്നു. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെയാണ് വ​ധ​ഭീ​ഷ​ണി​യു​മാ​യി വി​ളിയെ​ത്തി​യ​ത്.അപ്പോള്‍ മു​ഖ്യ​മ​ന്ത്രി ചെ​ന്നൈ​യി​ൽ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു. വ​ധ​ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.