സുന്നീ ബാലവേദി സത്യ സമ്മേളനം ഏപ്രിൽ 1ന് റെയിഞ്ച് തലങ്ങളിൽ നടക്കും
കണ്ണൂർ :- പറയാം സത്യം മാത്രം നമുക്ക്, അത് കൈപ്പേറിയതാണെങ്കിലും എന്ന പ്രമേയവുമായി ജില്ലയിലെ 42 റെയിഞ്ചുകളിൽ സുന്നീ ബാലവേദിയുടെയും ജംഇയ്യത്തുൽ മുഅല്ലിമീന്റെയും സംയുക്താഭിമുഖ്യത്തിൽ സത്യ സമ്മേളനങ്ങൾ സംഘടിപ്പിക്കുവാൻ സുന്നീ ബാലവേദി ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു.
      സുന്നീ ബാലവേദിയുടെ സിൽവർ ജൂബിലി പദ്ധതിയുടെ ഭാഗമായിട്ടാണ് സത്യ സമ്മേളനം സംഘടിപ്പിക്കുന്നത്.ഏപ്രിൽ ഫൂളിന്റെ മിഥ്യാധാരണയിൽ നിന്നും വിദ്യാർത്ഥി സമൂഹത്തെയും അത് വഴി പൊതു സമൂഹത്തെയും ബോധവൽക്കരിക്കുന്നതിന്നാണ് ജില്ലയിലെ റെയഞ്ച് കേന്ദ്രങ്ങളിൽ സത്യ സമ്മേളനം സംഘടിപ്പിക്കുന്നത്. സത്യ സമ്മേളനം ജില്ലാതല ഉൽഘാടനം ഏപ്രിൽ 1ന് രാവിലെ 8 മണിക്ക് പയ്യന്നൂർ റെയിഞ്ചിലെ എട്ടിക്കുളം ശറഫുൽ ഇസ്ലാം മദ്രസയിൽ മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് KPPതങ്ങൾ അൽ ബുഖാരി ഉൽഘാടനം ചെയ്യും.കബീർ ഫൈസി ചെറു കോട് പ്രഭാഷണം നടത്തും, സുഹൈൽ തടിക്കടവ് അദ്ധ്യക്ഷത വഹിക്കും, അഫ്സൽ രാമന്തളി പ്രമേയ പ്രഭാഷണം നടത്തും, അബ്ദുസമദ് മുട്ടം, ഹുസൈൻ ഫൈസി, ബശീർ ദാരിമി, സജീർ കാടാച്ചിറ ,അർഷദ് പിലാത്തറ എന്നിവർ പ്രസംഗിക്കും
     സുന്നീ ബാലവേദി റെയിഞ്ച് കമ്മിറ്റികൾ ചേർന്ന് റെയിഞ്ച് പരിപാടികൾക്ക് അന്തിമരൂപം നൽകണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു. സുഹൈൽ തടിക്കടവ് അദ്ധ്യക്ഷത വഹിച്ചു. അബ്ദുസമദ് മുട്ടം ഉൽഘാടനം ചെയ്തു.അഫ്സൽ രാമന്തളി, സജീർ കാടാച്ചിറ ,അർഷദ് പിലാത്തറ എന്നിവർ പ്രസംഗിച്ചു.


കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.