ക​ണ്ണൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​ർ ന​ട​ത്തി

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​ർ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ത്പാ​ദ​ന മേ​ഖ​ല​യ്ക്ക് പ്രാ​ധാ​ന്യം കൊ​ടു​ത്തു​കൊ​ണ്ടു​ള​ള നാ​ല് കോ​ടി അ​മ്പ​ത് ല​ക്ഷ​ത്തി​ന്‍റെ പ​ദ്ധ​തി​ക്കു നി​ർ​ദേ​ശം ന​ൽ​കി. 13ാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 2018-19 വാ​ർ​ഷി​ക പ​ദ്ധ​തി​യു​ടെ അ​ന്തി​മ രൂ​പം ന​ൽ​കു​ന്ന​തി​നു​ള​ള സെ​മി​നാ​ർ ചി​റ​ക്ക​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബേ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കെ.​കെ.​രാ​ഗേ​ഷ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ണ്ണൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ടു​വ​ൻ പ​ത്മ​നാ​ഭ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യ​ഭ്യാ​സ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ കെ.​പി.​ജ​യ​ബാ​ല​ൻ, പാ​പ്പി​നി​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​നാ​രാ​യ​ണ​ൻ, അ​ഴീ​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​പ്ര​സ​ന്ന, ചി​റ​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​സോ​മ​ൻ, ക​ണ്ണൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൻ കെ.​ല​ത, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ പി.​വി.​മോ​ഹ​ന​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​ര​ട് പ​ദ്ധ​തി അ​വ​ത​ര​ണം വി​ക​സ​ന​സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ ടി.​വേ​ണു​ഗോ​പാ​ല​നും ഗ്രൂ​പ്പ് ച​ർ​ച്ച ക്രോ​ഡീ​ക​ര​ണം വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എം.​സ​പ്ന​യും നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഇ​ൻ​ചാ​ർ​ജ് ആ​യി​ഷ സ്വാ​ഗ​ത​വും പി.​കെ.​ശ​രീ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.