JCI കൂത്തുപറമ്പിന്റെ "ഒരു കുടം ദാഹജലം ജീവജാലങ്ങൾക്ക് " പദ്ധതി ഉദ്ഘാടനം ചെയ്തു

JCI  കൂത്തുപറമ്പിന്റെ ഈ വർഷത്തെ വേനൽക്കാല പ്രൊജക്റ്റുകളിൽ ഒന്നായ  "ഒരു കുടം ദാഹജലം ജീവജാലങ്ങൾക്ക് എന്ന പദ്ധതി  ആറങ്ങട്ടേറി ജനകീയ വായനശാലയിൽ വച്ച് നടന്ന ചടങ്ങിൽ മാങ്ങാട്ടിടം പഞ്ചായത്ത്'  വൈസ് പ്രസിഡന്റ് ശ്രീ. എം കെ കൃഷ്ണൻ ഉത്ഘാടനം നിർവ്വഹിച്ചു .JCI കൂത്തുപറമ്പ പ്രസിഡണ്ട് സുധന്യ ദീപക്  അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഡോ. ഷബാന ബീഗം അഖിൽ മുരിക്കോളി ,ജിജേഷ്, ഷനൂപ് , പ്രജേഷ് ,ദീപക്ക് ,രഞ്ചൻ  എന്നിവർ സംസാരിച്ചു. ഇപ്പോഴുള്ള മുഴുവൻ മെമ്പർമാരുടെ വീട്ടിലും സമീപ പ്രദേശങ്ങളിലും സ്ക്കൂളുകളിലും സാംസ്കാരിക സ്ഥാപനങ്ങളിലുമായി 100 ഓളം സ്ഥലങ്ങളിൽ jci കൂത്തുപറമ്പിന്റെ നേതൃത്വത്തിൽ പദ്ധതി ക്കു തുടക്കം കുറിച്ചു.

ചൂട് കൂടി വരികയാണ് വെള്ളം സൂക്ഷിച്ചുപയോഗിക്കേണ്ടതായ സമയം. നാം പാഴാക്കികളയുന്ന ഒരോ തുള്ളി ജലത്തിനും കണക്കു പറയേണ്ടി വരുന്ന കാലം ആഗതമായി കൊണ്ടിരിക്കുന്നു. ഫെബ്രുവരി മാർച്ച് മാസത്തിൽ തന്നെ പുറത്തിറങ്ങി നടക്കാൻ പറ്റാത്ത വിധത്തിൽ ചൂട് അസഹനീയമായി മാറിയിരിക്കുന്നു. ഈ ഒരു അവസരത്തിൽ നമ്മെ പോലെത്തന്നെ എല്ലാ ജീവജാലങ്ങൾക്കും കുടി വെള്ളം അത്യാവശ്യമാണ് അതുകൊണ്ട് തന്നെ "ഒരു കുടം ദാഹജലം ജീവജാലങ്ങൾക്ക്" എന്ന ഈ പദ്ദതി വീട്ടിലോ സ്ക്കൂളിലോ ജോലി സ്ഥലങ്ങളിലോ എവിടെ ആയാലും ഈ ഒരു സവിധാനം ഒരുക്കാം എന്ന് സംഘാടകർ പറഞ്ഞു

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.