കീഴാറ്റൂരിൽ സമരക്കാരുടെ നുണപ്രചരണം പൊളിഞ്ഞെന്ന് പി ജയരാജൻ

കണ്ണൂർ: കണ്ണൂർ കീഴാറ്റൂരിൽ ദേശീയപാത ബൈപാസിനായി സർവേ പൂർത്തിയായതോടെ സമരക്കാരുടെ നുണപ്രചാരണം പൊളിഞ്ഞെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ
ക്ഷേത്രത്തിന്റെ വയലിൽ അനധികൃതമായി പന്തൽ കെട്ടിയാണ് സമരം ചെയ്തത്. ബൈപാസിന്റെ അലൈമെന്റ് നിശ്ചയിക്കുന്നത് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ദേശീയപാത അതോറിറ്റിയാണ്.
തോട് നികത്തുമെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്. ഗവൺമെന്റുമായി യുദ്ധം ചെയ്യാതെ വികസനത്തിനുവേണ്ടി സമരക്കാർ സഹകരിക്കണമെന്നും കീഴാറ്റൂർ വയൽ സന്ദർശിച്ചശേഷം പി.ജയരാജൻ പറഞ്ഞു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.