ഇരിണാവ് ഡാം പുതിയ പാലത്തിന്റെ പണി തുടങ്ങി

പാപ്പിനിശ്ശേരി ∙ മടക്കര പുഴയിൽ അപകടാവസ്ഥയിലുള്ള പഴയ ഇരിണാവ് ഡാം പാലത്തിനു സമീപം പുതിയ പാലം നിർമിക്കുന്നതിനുള്ള പൈലിങ് ജോലികൾ ആരംഭിച്ചു. ഉപകരാറുകാരായ കൊച്ചിൻ ട്രൈസ് ഫൗണ്ടേഷനാണ് ജോലി ഏറ്റെടുത്തിരിക്കുന്നത്. 40 മീറ്ററിലധികം ആഴത്തിൽ പൈലിങ് നടത്തി ഏഴു തൂണുകൾ സ്ഥാപിക്കും.

22.32 മീറ്റർ നീളവും 11 മീറ്റർ വീതിയിലും ആറു സ്പാനുകൾ ഉണ്ടാവും. 16.45 കോടി രൂപയ്ക്കാണ് പാലത്തിന്റെ നിർമാണ കരാർ നൽകിയത്. മാട്ടൂൽ, കല്യാശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്റെ ഇരു ഭാഗത്തും 200 മീറ്റർ അപ്രോച്ച് റോഡ് കൂടി നിർമിക്കും. പാലത്തിന്റെ ശിലാസ്ഥാപനം കഴിഞ്ഞ ജനുവരിയിൽ മന്ത്രി ജി.സുധാകരനാണ് നടത്തിയത്.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.