കണ്ണുർ നഗരത്തില്‍ ഒറ്റ നമ്പർ ചൂതാട്ടം; നാല് പേർ അറസ്റ്റിൽ

കണ്ണുർ നഗരത്തിലെ ടി കെ ജംഗ്ഷന് സമീപം ലോഡ്ജിൽ റൂം വാടകക്കെടുത്ത് നഗരത്തിലെ ഒറ്റ നമ്പർ ലോട്ടറി നിയന്ത്രിച്ചിരുന്ന നാലംഗ സംഘം അറസ്റ്റിൽ.  കുറെ മാസങ്ങളായി റൂം വാടകക്ക് എടുത്ത് ഒറ്റ നമ്പർ ലോട്ടറി വ്യാപാരം നടത്തി വരികയായിരുന്നു. ഇവരിൽ നിന്ന് അമ്പതിനായിരത്തോളം രൂപയും കണ്ടെടുത്തു. ഒറ്റ നമ്പര്‍ ലോട്ടറി വഴി നികുതിയിനത്തില്‍ സർക്കാറിന് ലഭിക്കേണ്ട ലക്ഷങ്ങളാണ് നഷ്ടപ്പെടുന്നത്. ബിജു, പ്രജീന്ദ്രന്‍, ഹരീഷ് കുമാര്‍,ഇന്ദ്രജിത്ത് എന്നിവരാണ് അറസ്റ്റിലായത്.

CI രത്നകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് SI ശ്രീജിത്ത് കൊടേരി, സിവിൽ പോലീസ് ഓഫിസർമാരായ സഞ്ജയ്, ലിജേഷ്, സജിത്ത്, മുരളി എന്നിവർ ആണ് റെയിഡ് നടത്തിയത്. ഒറ്റ നമ്പര്‍ ലോട്ടറി കണ്ണിയിലെ നഗരത്തിലെ വൻ റാക്കറ്റ് ആണ് പിടിയിലായത്

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.