കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ എടക്കാട് വ്യാപകമായി കണ്ടല്‍ വനവും പുഴയും മണ്ണിട്ട്‌ നികത്തുന്നു: അറിഞ്ഞ ഭാവമില്ലാതെ അധികൃതര്‍.

എടക്കാട്: കണ്ണൂർ കോർഷറേഷൻ പരിധിയില്‍ പെട്ട ഏഴര ഡിവിഷനിൽ കണ്ടൽ വനവും പുഴയും വ്യാപകമായി മണ്ണിട്ടു നികത്തുന്നു. കോർപറേഷൻ അതിർത്തിയായ ആയാറകത്ത് പാലത്തിന് സമീപമാണ് ലോഡ് കണക്കിന് മണ്ണിറക്കി കണ്ടൽകാടുകൾ ഉൾപ്പെടെ നശിപ്പിച്ച് പുഴ നികത്തുന്നത്. ജനങ്ങള്‍ കടുത്ത ജലക്ഷാമത്തിൽ വലയുമ്പോഴാണ് ഉള്ള ജലവും നീരുറവകളും നശിപ്പിക്കുന്ന പ്രവൃത്തി നിർബാധം തുടരുന്നത്. പരസ്യമായ ഈ നിയമ ലംഘനം കണ്ടില്ലെന്ന മട്ടിലാണ് അധികൃതർ. പുഴയും കണ്ടലും നശിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ഡിവിഷൻ കൗൺസിലർ പറയുന്നു. മുഴപ്പിലങ്ങാട്‌ പഞ്ചായത്തും പഴയ എടക്കാട് പഞ്ചായത്തും തമ്മിൽ അതിർത്തി പങ്കിടുന്ന പ്രദേശമാണ് ആയാറകത്ത് പാലം. ഒറ്റ നോട്ടത്തിൽ കണ്ടൽ നശിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെടില്ല. നേരത്തെ തന്നെ പഴയ എടക്കാട് പഞ്ചായത്തിൽപ്പെട്ട നാറാണത് പാലം, നടാൽ പാലം ഭാഗങ്ങളിലെ കണ്ടൽ വനവും പുഴയുമൊക്കെ മണ്ണിട്ട് നശിപ്പിച്ചിരുന്നു.
ഇതിലൊന്നും അതികൃതർ ഇടപ്പെട്ടിരിന്നില്ല. ഇതാണ് പുഴ നശിപ്പിച്ച് കരപ്രദേശമാക്കാൻ ചിലരെ പ്രേരിപ്പിക്കുന്നത്. ജല ജീവികളുടെ ആവാസ കേന്ദ്രം കൂടിയാണ് കണ്ടൽ വനങ്ങൾ.വേലിയേറ്റ സമയത്ത് വെള്ളക്കെട്ടി നിന്ന് പ്രദേശത്തെ സംരക്ഷിച്ചു നിർത്തുന്നത് കണ്ടൽ കാടിന്റെ സാന്നിന്ധ്യമാണ്. ഇവിടെ നിന്ന് ഏറെ അകലെയല്ല കടൽ സ്ഥിതി ചെയ്യുന്നത്.പുഴ ഘട്ടംഘട്ടമായി നികത്തുന്നതോടെ കടലേറ്റ വേളയിൽ പ്രദേശത്ത് വെള്ളപോക്ക ഭീക്ഷണിയും വർദ്ധിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ
സംരക്ഷിത സസ്യസമൂഹമായ കണ്ടല്‍ കാടുകള്‍ നികത്തി നശിപ്പിക്കുന്നത് ശിക്ഷാര്‍ഹമായിട്ടും ഇതിനെതിരേ നടപടിയെടുക്കാന്‍ അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല. മല്‍സ്യങ്ങളുടെ പ്രജനന കേന്ദ്രം കൂടിയാണ് കണ്ടല്‍ക്കാടുകള്‍. കണ്ടല്‍ക്കാടുകള്‍ നശിപ്പിക്കുകയും നിലം നികത്തുകയും ചെയ്യുന്നവര്‍ക്കെതിരേ നടപടിയെടുക്കുന്നില്ലെന്നും വനം-റവന്യൂ അധികൃതരുടെ ജാഗൃതയില്ലായ്മയാണ് ഇത്തരത്തില്‍ കണ്ടല്‍ക്കാടുകളിൽ മണ്ണിട്ട് ഭൂമി നികത്തുന്നതിന് കാരണമെന്നും ആരോപണം ശക്തമായിട്ടുണ്ട്

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.