കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ കി​യോ​സ്കു​ക​ൾ സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി സ്വി​ക​രി​ക്ക​ണ​മെ​ന്ന് ഇ​രി​ട്ടി താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യോ​ഗം

ഇ​രി​ട്ടി: കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ കി​യോ​സ്കു​ക​ൾ സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി സ്വി​ക​രി​ക്ക​ണ​മെ​ന്ന് ഇ​രി​ട്ടി താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. താ​ലൂ​ക്ക് പ​രി​ധി​യി​ൽ ഇ​പ്പോ​ൾ 110 കി​യോ​സ്കൂ​ക​ൾ മാ​ത്ര​മാ​ണ് നി​ല​വി​ലു​ള്ള​ത് കു​ടി​വെ​ള്ള​ക്ഷാ​മം നേ​രി​ടു​ന്ന പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും റ​വ​ന്യു വ​കു​പ്പി​ന്‍റെ കു​ടി​വെ​ള്ള​വി​ത​ര​ണം കി​യോ​സ്കു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ കാ​ര്യ​ക്ഷ​മ​മാ​കു​ന്നി​ല്ലെ​ന്നും വ​ര​ൾ​ച്ച രു​ക്ഷ​മാ​കും മു​ന്പ് ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി ഉ​ണ്ടാ​ക്ക​ണ​മെ​ന്നും കു​ടി​വെ​ള്ള വി​ത​ര​ണം നേ​ര​ത്തെ ആ​രം​ഭി​ക്ക​ണ​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ ഭ​ര​ണ​കൂ​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വി​ക​രി​ക്കു​മെ​ന്ന് ത​ഹ​സി​ൽ​ദാ​ർ കെ.​കെ. ദി​വാ​ക​ര​ൻ യോ​ഗ​ത്തെ അ​റി​യി​ച്ചു. ഭൂ​ഗ​ർ​ഭ​ജ​ലം ഉൗ​റ്റു​ന്ന കു​ഴ​ൽ​ക്കി​ണ​റു​ക​ൾ നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി സ്വി​ക​രി​ക്ക​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നു. ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ അ​നു​മ​തി​യു​ണെ​ന്ന് പ​റ​ഞ്ഞ് വ്യാ​പ​ക​മാ​യി മ​ല​യോ​ര മേ​ഖ​ല​യി​ൽ കു​ഴ​ൽ​ക്കി​ണ​ർ കു​ഴി​ക്കു​ക​യാ​ണെ​ന്നും ഇ​തി​ന് ആ​രാ​ണ് ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​തെ​ന്ന കാ​ര്യ​ത്തി​ൽ അ​വ്യ​ക്ത​ത​യു​ണെ​ന്നും ജ​ന​പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു.

കു​ഴ​ൽ​ക്കി​ണ​റി​ന് എ​ൻ​ഒ​സി ന​ൽ​കേ​ണ്ട​ത് ഭൂ​ത​ല വ​കു​പ്പാ​ണെ​ന്നും ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യാ​ണ് അ​നു​മ​തി കൊ​ടു​ക്കേ​ണ്ട​തെ​ന്നും ഒാ​ഗ​സ്റ്റ് മു​ത​ൽ വ​കു​പ്പ് ഒ​രു അ​നു​മ​തി​യും ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും ക​ണ്ണൂ​ർ ഭൂ​ത​ല വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ കെ.​പി.​ധ​നേ​ഷ് പ​റ​ഞ്ഞു.

കീ​ഴൂ​ർ മു​ത​ൽ ഇ​രി​ട്ടി വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ രാ​വി​ലെ വാ​ഹ​നം ക​ഴു​കു​ന്ന​ത് നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് എ​ൻ​സി​പി പ്ര​തി​നി​ധി കെ.​മു​ഹ​മ്മ​ദ​ലി ആ​വ​ശ്യ​പ്പെ​ട്ടു.​മേ​ഖ​ല​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം വ്യാ​പ​ക​മാ​ണെ​ന്നും ശ​ക്ത​മാ​യ ന​ട​പ​ടി​യും ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്താ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ന​ട​പ​ടി സ്വി​ക​രി​ക്ക​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് പ്ര​തി​നി​ധി ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​ടി.​റോ​സ​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​റ​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷി​ജി ന​ടു​പ​റ​ന്പി​ൽ, കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​യ് ന​ന്പൂ​ടാ​കം, വി​വി​ധ രാ​ഷ്ട്രി പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ ഇ​ബ്രാ​ഹിം മു​ണ്ടേ​രി, പാ​യം ബാ​ബു​രാ​ജ്, വി.​വി.​ച​ന്ദ്ര​ൻ, ജോ​ർ​ജ്ക്കു​ട്ടി ഇ​രു​ന്പു​ക്കു​ഴി എ​ന്നി​വ​രും വി​വി​ധ വ​കു​പ്പ് ഉ​ദ്യേ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.