ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ഹെ​ഡ്ക്വാ​ര്‍​ട്ടേ​ഴ്‌​സ് ആ​ശു​പ​ത്രി​യി​ല്‍ നി​ര്‍​ധ​ന​രോ​ഗി​ക​ള്‍​ക്കു​ള്ള ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി. ആ​ശു​പ​ത്രി വ​ള​പ്പി​ല്‍ നേ​ര​ത്തെ കൂ​ട്ടി​രി​പ്പു​കാ​രു​ടെ സ​ത്ര​ത്തി​നാ​യി പ​ണി​ക​ഴി​പ്പി​ച്ച കെ​ട്ടി​ട​മാ​ണ് ഒ​രു​കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു ഡ​യാ​ലി​സി​സ് കേ​ന്ദ്ര​മാ​ക്കി മാ​റ്റി​യ​ത്. ഉ​ദ്ഘാ​ട​നം ഈ ​മാ​സം ന​ട​ക്കു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. യൂ​ണി​റ്റ് തു​ട​ങ്ങു​ന്ന​തി​നാ​വ​ശ്യ​മാ​യ എ​ല്ലാ ഉ​പ​ക​ര​ണ​ങ്ങ​ളും എ​ത്തി​ക്ക​ഴി​ഞ്ഞു.
കേ​ര​ളാ മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ​സ് കോ​ര്‍​പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​തു സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. എ​ട്ടു രോ​ഗി​ക​ള്‍​ക്ക് ഒ​രേ​സ​മ​യം ഇ​വി​ടെ ഡ​യാ​ലി​സി​സ് ചെ​യ്യാ​നാ​വും. ഇ​തി​നാ​യി ര​ണ്ടാം​നി​ല​യി​ലേ​ക്കു റാ​മ്പ് നി​ര്‍​മി​ച്ചി​ട്ടു​ണ്ട്. കെ​ട്ടി​ട​ന​വീ​ക​ര​ണ​ത്തി​നു 10 ല​ക്ഷം രൂ​പ ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ അ​നു​വ​ദി​ച്ചി​രു​ന്നു. സൗ​ജ​ന്യ​മാ​യി ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് ന​ട​ത്തു​ന്ന​തി​നു പ്ര​തി​വ​ര്‍​ഷം 75 ല​ക്ഷം രൂ​പ​യാ​ണു ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തി​നാ​യി വി​ക​സ​ന​ഫ​ണ്ടി​ല്‍ നി​ന്നും നാ​ട്ടു​കാ​രി​ല്‍​നി​ന്നും തു​ക സ്വ​രൂ​പി​ക്കും. മ​രു​ന്നു​ക​ള്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍​നി​ന്നും ഫ​ണ്ട് ശേ​ഖ​രി​ച്ചു വാ​ങ്ങാ​നാ​ണു ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.