അന്തർ സംസ്ഥാന വാഹന മോഷ്‌ടാക്കള്‍ കണ്ണൂരില്‍ പിടിയില്‍

അന്തർ സംസ്ഥാന വാഹന മോഷ്ടാക്കളെ കണ്ണൂരിൽ വെച്ച് പിടികൂടി. ചാലാട് സ്വദേശികളായ അബ്ദുൽ മുനയീം, ഷാമുൽ, അഷ്ഫർ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കണ്ണൂർ മുനീശ്വരൻ കോവിൽ പരിസരത്തു നിന്നും പോലീസിനെ കണ്ട് വെട്ടിച്ച വാഹനത്തെ പിന്തുടർന്ന് പിടി കൂടി ചോദ്യം ചെയ്തപ്പോളാണ് മോഷ്ടിച്ച വാഹനമാണെന്നു മനസിലായത്. തുടർന്ന് നടന്ന ചോദ്യം  ചെയ്യലിൽ പ്രതികൾ അന്തർ സംസ്ഥാന വാഹന മോഷണ സംഘത്തിൽ പെട്ടവരാണെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ വിശദമായി ചോദ്യം ചെയ്തു വരുന്നു. ടൗണ്‍ രത്‌നകുമാർ ആണ് അന്വേഷണ ചുമതല വഹിക്കുന്നത്. എസ് ഐ ശ്രീജിത്ത് കൊടേരി, രഞ്ജിത്ത്, സജിത്ത്,സ്നേഹേഷ്, ലിജേഷ് എന്നിവരും സംഘത്തിൽ ഉണ്ട്. ഇവർ മോഷ്ടിച്ച മറ്റൊരു വാഹനം ബംഗളൂരുവിൽ നിന്നാണ് പോലീസ് കണ്ടെടുത്തത്. വാഹനം കണ്ണൂരിൽ എത്തിച്ചു

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.