പാപ്പിനിശ്ശേരി CHC യിൽ ഡോക്ടർമാരുടെ രാത്രി കാല സേവനം ലഭ്യമാക്കണം; ശാസ്ത്രസാഹിത്യ പരിഷത്ത്പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ രാത്രി കാല ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് പാപ്പിനിശ്ശേരി വെസ്റ്റ് യൂണിറ്റ് സമ്മേളനം അധികൃതരോടാവശ്യപ്പെട്ടു. രാത്രി കാലങ്ങളിൽ എത്തുന്ന രോഗികൾ ഡോക്ടറില്ലാത്തതിനാൽ സ്വകാര്യ ആശുപത്രിയിൽ പോകേണ്ട അവസ്ഥയാണുള്ളത്. കണ്ണൂർ - തളിപ്പറമ്പ് ദേശീയ പാതയിലെ ഏക സർക്കാർ ആശുപത്രിയാണ് ഇത്. തീർത്തും അനാസ്ഥയാണ് ഈ ആശുപത്രിയോട് അധികൃതർ കാട്ടുന്നത്. രാത്രി കാല ഡോക്ടർമാരെ നിയമിച്ച് കൊണ്ട് പൊതു ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തണമെന്നും പരിഷത്ത് സമ്മേളനം ആവശ്യപ്പെട്ടു.
ഭാരവാഹികളായി പി വി സുരേന്ദ്രൻ (പ്രസിഡൻറ്)
വിവി ചന്ദ്രമതി (വൈസ് പ്രസിഡൻറ്)
കെ വി രാജീവൻ (സെക്രട്ടറി)
ടി പി അജിത്ത് കുമാർ (ജോയിന്റ് സെക്രട്ടറി)
എന്നിവരെ തെരഞ്ഞെടുത്തു.


കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.