ഏഴിമല നാവിക അക്കാദമിയിലേക്കുള്ള റോഡിൽ അപകട സാധ്യത കുറക്കാൻ ഡിവൈഡർ സ്ഥാപിക്കും

പയ്യന്നൂർ: നവീകരണ പ്രവൃത്തി നടക്കുന്ന ഏഴിമല നാവിക അക്കാദമിയിലേക്കുള്ള റോഡിൽ അപകട സാധ്യത കുറക്കാൻ കോൺക്രീറ്റ് ഡൈവേർഷൻ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കാമെന്ന് പൊതുമരാമത്ത് വകുപ്പ് അസി.എഞ്ചിനിയർ ഉറപ്പു നൽകിയതായി രാമന്തളി യുവ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു. നേവൽ അക്കാദമി റോഡിൽ പയ്യന്നൂർ ഗെയിറ്റിലേക്കും പഴയ ചെക്ക് പോസ്റ്റിലേക്കും റോഡ് രണ്ടായി തിരിയുന്ന സ്ഥലത്ത് അപകട സാധ്യത കണക്കിലെടുത്ത് സർക്കിൾ സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് യുവ പ്രവർത്തകർ അസി.എഞ്ചിനിയർക്ക് നിവേദനം നൽകിയിരുന്നു.ഇതേ തുടർന്ന് യുവ ഭാരവാഹികൾക്കൊപ്പം അസി.എഞ്ചിനീയർ സ്ഥലം സന്ദർശിച്ചു.

നേവൽ അക്കാദമി റോഡിൽ
ഏപ്രിൽ ഒന്നിന് മെക്കാഡം ടാറിങ് ആരംഭിക്കും.
സെമി മെക്കാഡം ടാറിംഗിന്ശേഷം സ്ഥലത്ത് മണൽ ചാക്ക് കോൺ ആകൃതിയിൽ ഡൈവേർഷൻ ചൈയ്യും. അതിന്റെ ഫലം നോക്കിയ ശേഷം രണ്ടാമത്തെ ടാറിങ്ങിൽ റോഡിൽ സ്ഥലം വിട്ട ശേഷം, കോൺക്രീറ്റ് ഡൈവേർഷൻ സ്ഥാപിക്കുമെന്നാണ് അസി.എഞ്ചിനീയർ യുവ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് ഭാരവാഹികൾക്ക് ഉറപ്പു നൽകിയിരിക്കുന്നത്.കൂടാതെ ക്ലബ്ബിന് റോഡിരികിൽ
വനം വകുപ്പുമായി ചേർന്ന് ഫലവൃക്ഷങ്ങൾ നടുന്നതിനുള്ള സഹായങ്ങൾ നൽകുമെന്നു അസി.എഞ്ചിനീയർ അറിയിച്ചതായി ഭാരവാഹികൾ അറിയിച്ചു.യുവ പ്രസിഡന്റ് സുധേഷ് പൊതുവാൾ, കെ എം അനിൽകുമാർ, കെ കെ ജയകുമാർ, കെ.പി സുധീഷ് എന്നിവർ അസി.എഞ്ചിനീയറുമായി ചർച്ച ചെയ്തു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.