ബ്ലഡ് ഡോണേർസ് കേരളയുടെ ഇടപെടല്‍ ; അപൂർവ്വങ്ങളിൽ അപൂർവ്വമായ ബോംബെ ഓ പോസറ്റീവ് രക്തം നൽകാൻ 400 കിലോമീറ്റർ താണ്ടി മംഗലാപുരത്ത് എത്തി രോഗിയെ രക്ഷിച്ച യുവാക്കള്‍ക്ക് അഭിനന്ദന പ്രവാഹം

അപൂർവ്വങ്ങളിൽ അപൂർവ്വമായ ബോംബെ ഓ പോസറ്റീവ് രക്തം നല്‍കി രോഗിയെ രക്ഷിക്കാന്‍ മംഗലാപുരം  ഹോസ്പിറ്റലില്‍ എത്തിയ യുവാക്കളായ ിആദര്‍ശിനും  മുഹമ്മദ്‌ ഫാറൂക്കിനും അഭിനന്ദന പ്രവാഹം ...അപൂര്‍വ്വ ഗ്രൂപ്പ് ആയതിനാല്‍ കര്‍ണാടാകയിലെ നിരവധി ബ്ലഡ് donate ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടെങ്കിലും ..ബോംബെ ഒ പോസറ്റീവ് രക്തം കിട്ടാന്‍ സാധിച്ചില്ല ;അങ്ങനെയിരിക്കെയാണ് രോഗിയുടെ കുടുംബം ബ്ലഡ് ഡോണേർസ് കേരളയുടെ കണ്ണൂര്‍ യൂണിറ്റുമായി ബന്ധപെടാന്‍ ഇടയായത് . കണ്ണൂര്‍   ബിഡികെ  ജില്ലാ പ്രസിഡന്റ് സമീര്‍ പെരിങ്ങാടിയുടെ   ശക്തമായ ഇടപെടലുകള്‍ക്കും അന്വേഷണങ്ങള്‍ക്കുമൊടുവിലാണ് 2 ബോംബെ ഒ പോസറ്റീവ്    രക്ത ുഗ്രൂപ്പുള്ള   യുവാക്കളെ തേടി പിടിക്കാനായത് . രോഗിയുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തില്‍ കൂടെ നിന്ന ബിഡികെ കണ്ണൂര്‍ യൂണിറ്റിനോട് രോഗിയുടെ കുടുംബം നന്ദി അറിയിക്കുകയും ചെയ്തു . അപൂർവ്വ ഗ്രൂപ്പ് രക്തം ദാനം ചെയ്തു 400 കി.മി. ഡ്രൈവ് ചെയ്തത് ഫാറൂക്കിന്റെ സ്നേഹിതൻ മുഹമ്മദ് അബ്ബാസ് എന്ന യുവാവാണ്

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.