അഴീക്കോട് 160 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നം പിടികൂടി

ഇന്ന്‍ ഉച്ചക്ക് 12 മണിയോട് കൂടി രഹസ്യ വിവരത്തെ തുടര്‍ന്ന്‍ നടത്തിയ തിരച്ചിലില്‍ അഴീക്കല്‍ ഹാര്‍ബറില്‍ വെച്ച് ഉത്തര്‍ പ്രദേശ്‌ സ്വദേശി രമാകാന്തില്‍ നിന്നുമാണ് വളപട്ടണം സി ഐ യും സംഘവും 160  പാക്കറ്റ് നിരോധിത പുകയില ഉല്പന്നം പിടികൂടിയത്. പ്രധാനമായും സ്കൂള്‍ കുട്ടികളെ ലക്‌ഷ്യം വെച്ചാണ് ഇയാള്‍ പുകയില ഉത്പന്നങ്ങള്‍ വിതരണം ചെയ്യാന്‍ പദ്ധതിയിട്ടത്. അന്യ സംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കടത്തുന്ന മുഖ്യ കണ്ണിയാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു. പ്രതിയെ നാളെ രാവിലെ കോടതിയില്‍ ഹാജരാക്കും. സംഘത്തില്‍ എസ് ഐ രവി, പോലീസുകാരായ വിനോദ്, മഹേഷ്‌ എന്നിവരും ഉണ്ടായിരുന്നു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.