മലപ്പട്ടത്ത് ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ പു​ഴ​യി​ൽ ചാ​ടി മ​രി​ച്ചു

ശ്രീ​ക​ണ്ഠ​പു​രം: ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ പു​ഴ​യി​ൽ ചാ​ടി മ​രി​ച്ചു. ചെ​ക്കി​ക്കു​ളം ത​ണ്ട​പ്പു​റ​ത്തെ ക​രി​യി​ൽ രാ​മു​ണ്ണി​യു​ടെ മ​ക​ൻ പ​വി​ത്ര​നാ (55) ​ണു മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ മ​ല​പ്പ​ട്ടം മു​ന​ന്പ് ക​ട​വ് പു​ഴ​യി​ലാ​യി​രു​ന്നു സം​ഭ​വം. ഓ​ട്ടോ​റി​ക്ഷ​യു​മാ​യെ​ത്തി​യ ഇ​യാ​ൾ പാ​ല​ത്തി​ൽനി​ന്ന് പു​ഴ​യി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന പ​രി​സ​ര​വാ​സി​ക​ളാ​യ യു​വാ​ക്ക​ൾ പു​ഴ​യി​ൽ ചാ​ടി ഇ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. മൃ​ത​ദേ​ഹം പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ. മ​യ്യി​ൽ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.