കണ്ണൂര്‍ മാങ്ങാട് ബസ് കാത്തു നില്‍ക്കുന്നവര്‍ക്കിടയിലേക്ക് കാർ പാഞ്ഞു കയറി പ്ലസ് ടു വിദ്യാര്‍ഥിനി അടക്കം 2 മരണംപാപ്പിനിശ്ശേരി : മാങ്ങാട്   ദേശിയ പാതയില്‍  റജിസ്ട്രാ ഫീസിനു  സമീപം അമിത വേഗത്തിൽ വന്ന കാർ ഇടിച്  ബസ് സ്റ്റോപ്പിൽ ബസ് കാത്തിരുന്ന രണ്ടു പേർ മരിച്ചു. മാങ്ങാട്ടു സ്വദേശികളായ അബ്ദുൾ ഖാദർ.എം. ( 58)  അഫ്റ പി.പി.( 16) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 7.30 ഓടെയാണ് സംഭവം. മരിച്ച  അഫ്റ പി.വി. കല്യാശ്ശേരി ഹയർ സെക്കന്ററി സൂളിലെ +2 വിദ്വാത്ഥിനിയാണ്. രാവിലത്തെ സ്പെഷൽ ക്ലാസിനായി സ്കൂളിൽ പോകാൻ ബസ് കാത്തിരുന്നതായിരുന്നു. അബ്ദുൾ ഖാദർ പാപ്പിനിശ്ശേരിയിലെ വ്യാപാര സ്ഥാപനത്തിലെ തൊഴിലാളിയുമാണ്.
തലശ്ശേരിയിൽ നിന്നും പരിയാരം ആത പത്രയിലേക്ക് ബന്ധുവായ രോഗിയെ കാണാൻ പോകവെയാണ് മാങ്ങാട്ട് വെച്ച് അ പ ക ടച്ചുണ്ടായത്. അമിത വേഗത്തിൽ വന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കവെ എതിരെ വന്ന മറ്റൊരു വാഹനം കണ്ട് വലത്തോട്ട് വെട്ടിച്ചു. തൽസമയം ബസ് കാത്തിരുന്ന ഇരുവരെയും ഇടിച്ച് തെറിപ്പിച്ച് സമീപത്തെ 11 കെവി വൈദ്യുതി തൂൺ തകർത്താണ് കാർ നിന്നത്.  അപകടത്തിൽ പെട്ട ഇരുവരെയും കണ്ണൂർ സ്വകാര്യ ആശുപതിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കല്യാശ്ശേരി സ്കൂളിലെ വിദ്യാത്ഥിനിയായ ആഫ്രയുടെ   ദാരുണമായ മരണത്തെത്തുടർന്ന്   കല്യാശ്ശേരി ഗവ. സ്കൂളിന് അവധി പ്രഖ്യാപിച്ചു.
കണ്ണപുരം പോലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തിവരുന്നു.  i കല്ല്യാശ്ശേരി വില്ലേജ്വ ഓഫിസറും ശപത്തെത്തി. വളപട്ടണം ഘലാസിമാര്‍ സ്ഥലത്തെത്തി വാഹനം നിക്കം ചെയ്തു.
അബ്ദുറഹ്മാൻ (58) ഭാര്യ: അഫ്സത്ത്. മകൾ:  അഫ്റ
അഫ്റ ' പി.പി. (16) സഹോദരങ്ങൾ: യാസിർ, ഇർഫാൻ, ഫർഹാൻ, തൻവീർ , യു ഡ്ര, സനീന.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.