പ​ഴ​യ​ങ്ങാ​ടി റോ​ഡി​ല്‍ ബൈ​ക്കി​ൽ​നി​ന്നും വീ​ണ് യു​വാ​വ് മ​രി​ച്ചു

പ​ഴ​യ​ങ്ങാ​ടി: ബൈ​ക്കി​ല്‍​നി​ന്നും വീ​ണു പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു. കൊ​ട്ടി​ല പോ​പ്പ് കോ​ള​നി​യി​ലെ കൊ​യി​ലേ​രി​യ​ന്‍ വീ​ട്ടി​ല്‍ ടോ​ണി മാ​ത്യു (28) വാ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് ടോ​ണി​യെ പ​ഴ​യ​ങ്ങാ​ടി റോ​ഡി​ല്‍ ക​ണ്ണോം പി​എ​ച്ച്‌​സി​ക്കു സ​മീ​പ​ത്തെ റോ​ഡി​ല്‍ ബൈ​ക്കി​ല്‍​നി​ന്നു വീ​ണു​കി​ട​ക്കു​ന്ന നി​ല​യി​ല്‍ ക​ണ്ട​ത്. നാ​ട്ടു​കാ​ര്‍ ഉ​ട​ന്‍​ത​ന്നെ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍​എ​ത്തി​ച്ചു​വെ​ങ്കി​ലും ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യോ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു. ത​ളി​പ്പ​റ​മ്പ് മ​ന്ന​യി​ലെ ഓ​ട്ടോ​മൊ​ബൈ​ല്‍ വ​ര്‍​ക്ഷോ​പ്പി​ല്‍ ജീ​വ​ന​ക്കാ​ര​നാ​ണ്. പ​രേ​ത​നാ​യ മാ​ത്യു-​ഓ​മ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. റോ​ണി ഏ​ക സ​ഹോ​ദ​ര​നാ​ണ്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.