കണ്ണൂരിൽ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് നടത്തിയ യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം

മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലേക്ക് യുവമോര്‍ച്ച മാർച്ച് നടത്തി. മമ്പറം ടൗണ്‍ കെഎസ്ആർടിസിയിൽ 4051 പേർക്കു അഡ്വൈസ് മെമ്മോ നൽകിയിട്ടും നിയമനം നടത്താത്തതിൽ പ്രതിഷേധിച്ചാണ് മാർച്ച്. മമ്പറം ടൗണിൽ നിന്നാണു പ്രകടനം തുടങ്ങിയത്. പടിഞ്ഞിറ്റാംമുറിയിൽ വച്ചു പൊലീസ് തടഞ്ഞു.

സംസ്ഥാന പ്രസിഡന്റ് കെ.പി.പ്രകാശ് ബാബു മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.സി.രതീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു ഏളക്കുഴി, സംസ്ഥാന സെക്രട്ടറി കെ.പി.അരുൺ, ജില്ലാ ഭാരവാഹികളായ പി.വി.അജേഷ്, സി.എം.ജിതേഷ്, കെ.ഉദേഷ്, ബിജെപി മണ്ഡലം പ്രസിഡന്റ് പി.ആർ.രാജൻ എന്നിവർ പ്രസംഗിച്ചു.

കെ എസ് ആര്‍ ടി സി അഡൈ്വസ് മെമ്മോ അയച്ച 405 പേര്‍ക്ക് നിയമനം നല്‍കുക, കെ എസ് ആര്‍ ടി സി പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്. കമ്പിനിമെട്ടയിലെത്തിയപ്പോള്‍ മാര്‍ച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ബാരിക്കേഡ് തള്ളിയിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. പിരിഞ്ഞുപോവുകയായിരുന്ന പ്രവര്‍ത്തകര്‍ പോലീസുമായി ഉന്തുംതള്ളുമുണ്ടായി. തുടര്‍ന്ന് സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയായിരുന്നു.
കമ്പനിമെട്ടയില്‍ തലശ്ശേരി എ എസ് പി ചൈത്രതെരേസാ ജോണിന്റെ നേതൃത്വത്തില്‍ സായുയ പോലീസ് തടഞ്ഞു യുവമോര്‍ച്ചാ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തകരെത്തിയത് മമ്പറം ബസാറില്‍ കേന്ദ്രീകരിച്ചാണ് പ്രകടനം ആരംഭിച്ചത്.  മാര്‍ച്ച് അക്രമാസക്തമായാല്‍ നേരിടാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി ജലപീരങ്കി, റബ്ബര്‍ ബുള്ളറ്റ്, ടിയര്‍ഗ്യാസ്, തുടങ്ങിയ സന്നാഹങ്ങള്‍ കമ്പനി മെട്ടയില്‍ തയ്യാര്‍ ചെയ്തിരുന്നു. കൂത്തുപറമ്പ്, പാനൂര്‍, ധര്‍മ്മടം, കതിരൂര്‍ സ്‌റ്റേഷനുകളില്‍ നിന്നായി നിരവധി പോലീസുകാര്‍ മാര്‍ച്ച് തടയാന്‍ എത്തിയിരുന്നു

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.