നെഹ്റു യുവ കേന്ദ്ര യൂത്ത് പാര്‍ലമെന്‍റ് വ്യാഴാഴ്ച

പയ്യന്നൂര്‍: ഭാരത സര്‍ക്കാര്‍ യുവജനകാര്യ കായിക മന്ത്രാലയത്തിന്‍റെ പദ്ധതി പ്രകാരം കണ്ണൂര്‍ നെഹ്റു യുവ കേന്ദ്രയുടെ ബ്ലോക്ക് തല യൂത്ത് പാര്‍ലമെന്‍റ് പയ്യന്നൂര്‍ ചൈതന്യ മിനി കോണ്‍ഫറന്‍സ് ഹാളില്‍ 15ന് വ്യാഴാഴ്ച രാവിലെ മുതല്‍ നടക്കും.'സ്റ്റാര്‍ ഓഫ് പെരുമ്പ' പരിപാടിക്ക് ആതിഥ്യം വഹിക്കും.പയ്യന്നൂര്‍ വിദ്യാമന്ദിര്‍ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജിന്‍റെ സഹകരണത്തോടെ നടക്കുന്ന പരിപാടി പയ്യന്നൂര്‍ വിനീത് കുമാറിന്‍റെ അദ്ധ്യക്ഷതയില്‍ പ്രമുഖ ചലച്ചിത്ര-സീരിയല്‍ നടന്‍ വി.പി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.പയ്യന്നൂര്‍ സബ് ഇന്‍സ്പെക്ടര്‍ കെ.പി ഷൈന്‍ മുഖ്യാതിഥിയാകും.
പ്രധാനമന്ത്രി ആവാസ് യോജന,മുദ്രാ യോജന എന്നീ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് വിജയ ബാങ്ക് മാനേജര്‍ കെ.വി രത്നാകരന്‍ ക്ലാസ്സെടുക്കും.പയ്യന്നൂര്‍ റേഞ്ച് അസിസ്റ്റന്‍റ് എക്സൈസ് ഇന്‍സ്പെക്ടര്‍ എം.വി ബാബുരാജ് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സിനും അഡ്വ ടോണി ജോസഫ് നിയമ ബോധവത്കരണ പരിപാടിക്കും നേതൃത്വം നല്‍കും.പടന്നക്കാട് നെഹ്റു കോളേജ് മുന്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസറും കേരള കള്‍ച്ചറല്‍ അക്കാദമി ചെയര്‍മാനുമായ ഡോ ടി.എം സുരേന്ദ്രനാഥ് വ്യക്തിത്വ വികസന ക്ലാസ്സിന് നേതൃത്വം നല്‍കും.
നെഹ്റു യുവ കേന്ദ്രയുടെ പരിപാടികളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും പരിചയപ്പെടുത്തുന്ന സെഷനോടെ യൂത്ത് പാര്‍ലമെന്‍റ്  സമാപിക്കും.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.