സംസ്ഥാനത്ത് മദ്യവില വര്‍ദ്ധിക്കുമെന്ന വാര്‍ത്ത തെറ്റാണെന്ന് തോമസ് ഐസക്


തിരുവനന്തപുരം: സെസും സര്‍ചാര്‍ജും നികുതിയാക്കി മാറ്റിയതോടെ മദ്യവില വര്‍ദ്ധിക്കുമെന്ന പ്രചാരണം ശരിയല്ലെന്ന് മന്ത്രി ടി.എം തോമസ് എെസക്. ധനബില്‍ ചര്‍ച്ചയ്‌ക്കുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മദ്യത്തിന് നികുതി കുറച്ചത് അവയുടെ മാര്‍ക്കറ്റ് വില കൂടി കണക്കിലെടുത്താണെന്നും തോമസ് എെസക് വ്യക്തമാക്കി.

വിദേശത്ത് നിന്ന് എത്തുന്നവരില്‍ നിന്ന് മുന്തിയ വിലയ്‌ക്ക് ബ്രാന്‍ഡ് വിദേശ നിര്‍മിത മദ്യം 4000 രൂപയ്‌ക്ക് കിട്ടുന്നുണ്ട്. ഇതേ മദ്യത്തിന് സര്‍ക്കാര്‍ നികുതി ഏര്‍പ്പെടുത്തിയാല്‍ 9000 രൂപയ്‌ക്ക് വില്‍ക്കേണ്ടി വരും. അങ്ങനെ ആവുന്പോള്‍ മദ്യം വാങ്ങാന്‍ ആളുണ്ടാവില്ല. അതുകൂടി കണക്കിലെടുത്താണ് വിദേശ നിര്‍മിത വിദേശമദ്യത്തിന് നികുതി കുറച്ചത്.

നികുതി കുറച്ചതോടെ ബീവറേജ് കോര്‍പ്പറേഷന്‍ വഴി ഏകദേശം 4500 രൂപയ്‌ക്ക് മദ്യം വില്‍ക്കാന്‍ സാധിക്കും. ഇൗ പുതിയ നികുതി നിരക്ക് എങ്ങനെ പ്രാവര്‍ത്തികമാക്കാമെന്ന് പഠിച്ച ശേഷം ആവശ്യമെങ്കില്‍ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു.കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.