ന്യൂനമര്‍ദം കേരള തീരത്തേക്ക് അടുക്കുന്നു; ജാഗ്രതാ നിർദ്ദേശം

കന്യാകുമാരിക്ക് തെക്കും ശ്രീലങ്കക്ക് പടിഞ്ഞാറും ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം കേരള തീരത്തേക്ക് അടുക്കുന്നു. തിരുവനന്തപുരത്തിന് 300 കിലോമീറ്റര്‍ അകലെ ന്യൂനമര്‍ദ്ദമെത്തിയതായി കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു. നേരത്തെ 390 കിലോമീറ്റര്‍ ആയിരുന്നു ദൂരം.

തെക്ക് - തെക്കുപടിഞ്ഞാറന്‍ ദിശയില്‍ നിലനില്‍ക്കുന്ന തീവ്രന്യൂനമര്‍ദം, വടക്ക് - വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുകയും 48 മണിക്കൂറിനുള്ളില്‍ അതി തീവ്രന്യൂനമര്‍ദമായി (ഡീപ് ഡിപ്രഷന്‍) രൂപാന്തരം പ്രാപിക്കുമെന്നും കാലാവസ്ഥ നിരീക്ഷണവിഭാഗം അറിയിച്ചു. ലക്ഷദ്വീപ് മേഖലയില്‍ ചെറിയ നാശനഷ്ടമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

ന്യൂനമര്‍ദം ശക്തിയാര്‍ജിച്ചതോടെ സംസ്ഥാനത്ത് സര്‍ക്കാര്‍ അതിജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. ഏത് സാഹചര്യവും നേരിടാന്‍ നാവികസേനയോടും പുനരധിവാസകേന്ദ്രങ്ങള്‍ തയാറാക്കാന്‍ ജില്ല കലക്ടര്‍മാരോടും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.