സമൂഹമാധ്യമങ്ങളിൽ വൈറലായ സെൽഫിയെടുക്കുമ്പോൾ അമ്മൂമ്മ കിണറ്റിൽ വീഴുന്ന വിഡിയോദൃശ്യത്തിന്റെ സത്യാവസ്ഥ വെളിപ്പെട്ടു

സമൂഹമാധ്യമങ്ങളിൽ വൈറലായ സെൽഫിയെടുക്കുമ്പോൾ അമ്മൂമ്മ കിണറ്റിൽ വീഴുന്ന വിഡിയോദൃശ്യത്തിന്റെ സത്യാവസ്ഥ വെളിപ്പെട്ടു. വിഡിയോദൃശ്യം അപകടമല്ലെന്നും തന്റെ സിനിമയുടെ പ്രചാരണാർഥം ചിത്രീകരിച്ചതെന്നും സംവിധായകൻ വിവിയൻ രാധാകൃഷ്ണൻ. തന്റെ പുതിയ ചിത്രം കൈകാര്യം ചെയ്യുന്നത് വാർത്തകൾ മാറിമറിയുന്നതിനെക്കുറിച്ചാണ്. സിനിമക്കു മുൻപ് അതിൽ പറയുന്ന വിഷയത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്തുവാനും ഇത്തരം പ്രവണതയ്ക്കെതിരെയുള്ള സമരമെന്ന് നിലയ്ക്കുമാണ് വിഡിയോ പ്രചരിപ്പിച്ചതെന്നും സംവിധായകൻ പറഞ്ഞു.

ദൃശ്യങ്ങളിൽ കിണറ്റിൽ വീഴുന്ന അമ്മൂമ്മയായി അഭിനയിച്ച ഷൊർണൂർ കൂനത്തറ സ്വദേശിനി രാജലക്ഷ്മി അമ്മയുമായി എത്തിയാണ് ഇദേഹം മാധ്യമങ്ങളെ കണ്ടത്. ആലപ്പുഴ സ്വദേശിനിയായ സ്ത്രീ കിണറ്റിൽ വീണ് അപകടത്തിൽപ്പെട്ടു എന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിച്ചത്

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.