ലീഗ് നേതാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ സാക്ഷി പറഞ്ഞ ആളിന്റെ വീടിനും കാറിനും നേരെ അക്രമം


 

തളിപ്പറമ്പ്: മുസ്ലിം ലീഗ് നേതാവ് ചെനയന്നൂരിലെ കെ കെ മുഹമ്മദ് കുഞ്ഞി ഹാജിയെ വീട്ടില്‍ കയറി വധിക്കാന്‍ ശ്രമിക്കുകയും വീടു തകര്‍ക്കുകയും ചെയ്ത കേസിലെ പ്രതികള്‍ക്കെതിരെ സാക്ഷി പറഞ്ഞ ആളിന്റെ വീടിനും കാറിനും നേരെയാണ് അക്രമം.
ഇന്നലെ കണ്ണൂര്‍ അഡി സെഷന്‍സ് കോടതി 17 സിപിഎം പ്രവര്‍ത്തകരെ ഈ കേസില്‍ തടവിന് ശിക്ഷിച്ചിരുന്നു, ഈ കേസില്‍ സാക്ഷി പറഞ്ഞ മുഹമ്മദ് കുഞ്ഞി ഹാജിയുടെ സഹോദരി പുത്രന്‍ കാഞ്ഞിരങ്ങാടുള്ള ഹകീമിന്റെ കാറിനും, വീടിനു നേരെയാണ് ഇന്ന് പുലര്‍ച്ചെ അക്രമം നടന്നത്. വീടിന്റെ ജനല്‍ ചില്ലും കാറിന്റെ ഗ്ലാസും തകര്‍ന്നിട്ടുണ്ട്. വീട്ടുകാര്വീഅറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി അന്വേഷണം നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ലകണ്ണൂര്കജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.