തലശ്ശേരിയിൽ വിദ്യാർത്ഥികളും ബസ് ജീവനക്കാരും ഏറ്റുമുട്ടിതലശ്ശേരി: ബസ് സ്റ്റാൻഡിൽ വിദ്യാർഥികളുടെ യാത്രാനിരക്കിനെ ചൊല്ലി വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിൽ സംഘർഷം. ഇതേത്തുടർന്ന് തലശ്ശേരിയിൽ നിന്ന് വടകരയിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ ഓട്ടം നിർത്തി. സർക്കാർ നിശ്ചയിച്ച നിരക്കിനു വിരുദ്ധമായി ബസുകളിൽ വിദ്യാർഥികളിൽ നിന്ന് കൂടുതൽ തുക ഈടാക്കിയതായി വിദ്യാർഥികൾ ചൂണ്ടിക്കാട്ടി. വൈകിട്ട് നാലുമണിയോടെ എസ്എഫ്ഐ നേതാക്കളായ എസ്.കെ.അർജുന്റെയും എസ്.സുർജിത്തിന്റെയും നേതൃത്വത്തിൽ വിദ്യാർഥികൾ സ്റ്റാൻഡിലെത്തി സർക്കാർ നിശ്ചയിച്ച നിരക്കു മാത്രമേ നൽകാനാവുകയുള്ളുവെന്ന് അറിയിച്ചു.

എന്നാൽ ഉടമകൾ തങ്ങൾക്കു നൽകിയ നിരക്ക് അനുസരിച്ചു മാത്രമേ യാത്ര അനുവദിക്കാനാവൂ എന്ന് ബസ് ജീവനക്കാരും വ്യക്തമാക്കി. ഇതോടെ ജീവനക്കാരും വിദ്യാർഥികളും തമ്മിൽ വാക്കേറ്റവും ബഹളവുമായി. പൊലീസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കി. പ്രശ്നത്തിൽ തീരുമാനമുണ്ടാവാത്തതിനെത്തുടർന്ന് വടകരയിലേക്ക് സർവീസ് നടത്തുന്ന തലശ്ശേരിയിൽ നിന്നു പുറപ്പെടുന്ന ബസുകൾ ഓട്ടം നിർത്തി. തലശ്ശേരിയിൽ നിന്ന് വടകരയിലേക്ക് നാലു രൂപയാണ് സർക്കാർ നിരക്ക്. എന്നാൽ സ്വകാര്യ ബസുകളിൽ അഞ്ചു രൂപ ഈടാക്കുന്നതായി വിദ്യാർഥികൾ ആരോപിച്ചു. 40 കി.മീറ്റർ ദൂരം യാത്ര ചെയ്യാൻ സർക്കാർ പ്രഖ്യാപിച്ചത് ആറു രൂപയാണെങ്കിൽ ബസുകളിൽ എട്ടു രൂപ ഈടാക്കുന്നതായി വിദ്യാർഥികൾ പരാതിപ്പെട്ടു.കണ്ണൂര്കജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.