വെള്ളൂര്‍ പൊസ്റ്റോഫീസിന് സമീപം അപകടത്തില്‍ പരിക്കേറ്റ വീട്ടമ്മ മരിച്ചു

പയ്യന്നൂര്‍:ബസിറങ്ങി ഭര്‍ത്താവിനോടൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ കാറിടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു.പയ്യന്നൂര്‍ വീവേഴ്സ് സൊസൈറ്റി ജീവനക്കാരന്‍ വെള്ളൂര്‍ പുതിയ തെരുവിലെ കിഴക്കാട്ടെ രാജീവന്റെ ഭാര്യ പി.വി.ബിന്ദു(42)വാണ് മംഗലാപുരം സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കിടയില്‍ മരിച്ചത്.കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം മൂന്നരയോടെ വെള്ളൂര്‍ പൊസ്റ്റോഫീസിന് സമീപം ദേശീയ പാതയിലാണ് അപകടം.പയ്യന്നൂര് നിന്നും വീട്ടിലേക്കുള്ള മടക്കയാത്രയില്‍ ബസിറങ്ങിയ ദമ്പതികള്‍ റോഡ് മുറിച്ചുകടക്കവേ കെഎല്‍ 25 ഡി 6087 മാരുതി ഓമ്‌നികാര്‍ ബിന്ദുവിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ബിന്ദു ആദ്യം പരിയാരം മെഡിക്കല്‍ കൊളേജിലും പിന്നീട് മംഗലാപുരം സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു.അപകടമുണ്ടാക്കിയ കാര്‍ പയ്യന്നൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.പെരുമ്പ ക്ലാസിക് ഹോമിയോ ക്ലിനിക്കിലെ ജീവനക്കാരിയാണ് ബിന്ദു.ചന്തേരയിലെ പരേതനായ പി.വി.കണ്ണന്റേയും ജാനകിയുടേയും മകളാണ്.സഹോദരങ്ങള്‍:ഗീത(ചന്തേര),രാധാമണി തിരുവില്വാമല).

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.