വളപട്ടണം പോലീസ് സ്റ്റേഷനിൽ പിടിച്ചിട്ട വാഹനങ്ങൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് വളപട്ടണം പ്രതികരണ വേദി മനുഷ്യാവകാശ കമ്മീഷനില്‍കിയ പരാതിയിൽ ഈ മാസം പതിന്നാലിന്ന് ഹീയറിംഗ്


വളപട്ടണത്ത് ഡെങ്കിപ്പനി പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ ഇവിടെ പിടിച്ചിട്ട വാഹനങ്ങൾ കൊതുക് വളർത്തുകേന്ദ്രങ്ങൾ ആവാതിരിക്കാൻ എത്രയും പെട്ടെന്ന് മുഴുവൻ വാഹനങ്ങളും മാറ്റണം എന്നാവശ്യപ്പെട്ട് വളപട്ടണം പ്രതികരണ വേദി മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കി. ആദ്യം മുഖ്യമന്ത്രിക്കും ഡി ജി പിക്കും, പോലീസ് കംപ്ലയിന്‍റ അതോറിറ്റിക്കും പരാതി കൊടുത്തിട്ടും നടപടി ഉണ്ടാവാത്തതിനാല്‍ ആണ് മനുഷ്യാവകാശ കമ്മീഷനില്‍ പരാതിയുമായി പോയത്.
ഈ മാസം പതിന്നാലിന്ന് ഹീയറിംഗ് ഉണ്ടാവുമെന്ന് അധികൃതർ അറിയിച്ചു.

 വളപട്ടണം ഗ്രാമത്തിലേക്ക് കയറിവരുന്ന ആർക്കും ആദ്യകാഴ്ച ഒരു ദുരന്ത ഭൂമിയിലേക്ക് കേറിപ്പോവുന്ന പ്രതീതിയാണ് ഈ തുരുമ്പെടുത്ത വാഹനങ്ങൾ നൽകുന്നത്.
കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.