വളപട്ടണം പള്ളിക്കുന്നുംപുറം ഭാഗത്തേക്ക് ഓട്ടോ ബഹിഷ്കരണം മൂന്നാം ദിനത്തിലേക്ക്

പ്രതികരണവേദിയുടെ പരാതിയിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം ട്രാൻസ് പോർട്ട് കമ്മീഷണറും വളപട്ടണം പോലീസും കർശന നടപടിക്ക് നീങ്ങുന്നു. വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡിലൂടെ ഓട്ടോ ഓടാൻ കഴിയില്ലെന്ന് ഓട്ടോ തൊഴിലാളികൾ പറയുന്നു. എന്നാൽ റോഡ് റീ ടാറിങ്ങ് വിഷയത്തിൽ ഒറ്റപ്പെട്ട ഭരണ പാർട്ടി അവരുടെ തൊഴിലാളി സംഘടനയെ ഉപയോഗിച്ച്
വേദിയേയും റസിഡൻഷ്യൽ അസോസിയേഷനേയും തകർക്കാനുള്ള ശ്രമം മാത്രമാണിതെന്നും ഇതിലും തകർന്ന റോഡായ കടവ് റോഡിലെ വാഹനം തടസ്സമില്ലാതെ പോകുന്നത് ഇതിനുദാഹരണമാണെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.