കാട്ടുതീയുടെ പശ്ചാത്തലത്തില് സംസ്ഥാനത്തെ വന്യജീവിതസങ്കേതങ്ങളിൽ ട്രക്കിംഗ് താല്കാലികമായി നിരോധിച്ചു.


തേനിയിലുണ്ടായ കാട്ടുതീയുടെ പശ്ചാത്തലത്തില് സംസ്ഥാനത്തെ വന്യജീവിതസങ്കേതങ്ങളില് ട്രംക്കിംഗ് നടത്തുന്നത് താല്കാലികമായി നിരോധിച്ചു. ചീഫ് സെക്രട്ടറിയാണ് ഇതു സംബന്ധിച്ച നിര്ദേശം നല്കിയത്.
വനംവകുപ്പിന്റെ അനുമതിയില്ലാതെ ട്രെക്കിംഗ് നടത്തിയവരാണ് തേനിയില് അപകടത്തില്പ്പെട്ടതെന്ന വിവരം ലഭിച്ചതിനെ തുടര്ന്നാണ് ചീഫ് സെക്രട്ടറിയുടെ ഈ നിര്ദേശം. പോയ ദിവസങ്ങളില് സംസ്ഥാനത്തെ പല ഭാഗങ്ങളിലും കാട്ടുതീ റിപ്പോര്ട്ട് ചെയ്തതും നടപടിക്ക് കാരണമായി.കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.