നിസാമുദ്ദീൻ - എറണാകുളം മംഗള എക്സ്പ്രസിന്റെ ബോഗി സസ്പൻഷൻ ഹാങ്ങർ പൊട്ടി അടർന്നു; വൻ ദുരന്തത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

നിസാമുദ്ദീൻ എറണാകുളം മംഗള എക്സ്പ്രസിന്റെ അണ്ടർ ട്രക്കിനെ ബോഗിയുമായി ബന്ധിപ്പിക്കുന്ന ബോഗി സസ്പൻഷൻ ഹാങ്ങർ ആണ് പൊട്ടി അടർന്ന നിലയിൽ കണ്ടെത്തിയത്.
മഹാരാഷ്ട്രയിലെ നാസിക് റോഡിൽ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽ പെട്ടത്. B2 കോച്ചിലാണ് സംഭവം. ബോഗി അസാധാരണമായി കുലുങ്ങുകയും ശബ്ദമുണ്ടാവുകയും ചെയ്തത് ശ്രദ്ധയിൽ പെട്ടപ്പോൾ നാസിക് റോഡിൽ വെച്ച് യാത്രക്കാർ ആവശ്യപ്പെട്ടതനുസരിച്ച് പരിശോധന നടത്തിയപ്പോഴാണ് സസ്പെൻഷൻ പൊട്ടിയടർന്ന് തൂങ്ങുന്നത് കണ്ടത്. പുലർച്ചെ 3 മണി മുതൽ തന്നെ ശബ്ദം കേൾക്കുകയും ബോഗി ഒരു വശത്തേക്ക് ചെരിയും പോലെ അനുഭവപ്പെടുകയും ചെയ്തു എന്ന് യാത്രക്കാരിലൊരാളായ അമീൻ കണ്ണൂർ വാർത്തകളോട് പറഞ്ഞു. ഒന്നര മണിക്കൂറായി ട്രെയിൻ പിടിച്ചിട്ടിരിക്കുകയാണ്. സംഭവം ശ്രദ്ധയിൽ പെടാതെ ഓടിയിരുന്നെങ്കിൽ വൻ ദുരന്തം സംഭവിക്കാമായിരുന്നെന്ന് വിദഗ്ദർ കണ്ണൂർ വാർത്തകളോട് പറഞ്ഞു. നിർത്തിയിട്ട ബോഗി അൽപം ചരിഞ്ഞ നിലയിലാണ്. റെയിൽവേ എഞ്ചിനീയർമാർ സ്ഥലത്തെത്തി തകരാർ പരിഹരിക്കാനുള്ള ശ്രമം ആരംഭിച്ചു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.