തൃച്ചംബരത്തെ അക്രമത്തിൽ പങ്കില്ലെന്ന് ആർ എസ് എസ് തളിപ്പറമ്പ് താലൂക്ക് കാര്യകാരി സമിതി

കണ്ണൂർ: തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്ര മഹോല്‍സവത്തിന് തടസം സൃഷ്ടിക്കാനുള്ള സാമൂഹ്യ വിരുദ്ധ ശ്രമങ്ങളെ കരുതിയിരിക്കണമെന്ന് ആര്‍എസ്എസ് തളിപ്പറമ്പ് താലൂക്ക് കാര്യകാരി സമിതി.

ശനിയാഴ്ച്ച രാവിലെ തൃച്ചംബരം ഉല്‍സവം കഴിഞ്ഞതിന് ശേഷം ഉണ്ടായ അക്രമ സംഭവങ്ങളില്‍ ആര്‍എസ്എസിനോ മറ്റ് പരിവാര്‍ സംഘടനകള്‍ക്കോ ബന്ധമില്ല. വ്യക്തികള്‍ തമ്മിലുണ്ടായ ഈ സംഭവം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെക്കാനുള്ള സിപിഎം ശ്രമം സമാധാനം നിലനില്‍ക്കുന്ന തൃച്ചംബരത്ത് സംഘര്‍ഷം സൃഷ്ടിക്കാന്‍ ബോധപൂര്‍വ്വം നടത്തുന്നതാണ്. സിപിഎമ്മിന്റെ കള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും ആര്‍എസ്എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.


കണ്ണൂർജില്ലാവാര്കള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.