നിർമ്മാണം പൂർത്തിയായിട്ടും അനാഛാദനം ചെയ്യാതെ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ അശോകസ്തംഭം

ത​ളി​പ്പ​റ​മ്പ്: അശോകസ്തംഭത്തിലെ സിംഹങ്ങൾ നാവ് കടിച്ച് പുറത്തേക്കിട്ട നിലയിലുള്ളതാണ് എന്നാരോപണം. തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ വളപ്പിലെ അശോകസ്തംഭമാണ് ഇങ്ങനെ നിർമ്മിച്ചിരിക്കുന്നത് എന്ന് പറയുന്നു. രാജ്യത്ത് നിരവധി സ്ഥലങ്ങളിൽ ഇത്തരം അശോകസ്തംഭം ഉണ്ടെന്ന് നിർമ്മിച്ച ശിൽപി പറയുന്നു . ഐജിയുടെ ഡേറ്റ് കിട്ടാത്തതിനാലാണ് അനാഛാദനം വൈകുന്നതെന്നും രൂപ മാറ്റം മൂലമല്ലെന്നും പോലീസ് വിശദീകരണം.
ദേശീയ ചിഹ്നമായ അശോകസ്തംഭം യു.പി സാരനാഥിലെ നാല് സിംഹങ്ങളുടെ രീതിയിൽ രൂപകൽപ്പന ചെയ്തത് ദീനാനാഥ് ഭാർഗവയാണ്. അദ്ദേഹം രൂപകൽപ്പന ചെയ്ത സിംഹം നാക്ക് പുറത്തേക്കിട്ട് വെപ്രാളം കാണിക്കുന്നവയല്ല.  നാക്ക് നീട്ടാതെ ശൗര്യത്തോടെ പല്ലുകൾ പുറത്തേക്ക് കാട്ടുന്നവയാണ് ഒറിജിനൽ. പോലീസ് സ്റ്റേഷനിലെ ദേശീയചിഹ്നം മാസങ്ങളായി പ്ലാസ്റ്റിക്ക് ഷീറ്റുകൾക്കകത്താണ്

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.