തളിപ്പറമ്പിൽ ഗാന്ധിപ്രതിമ തകര്‍ത്തയാൾ മാനസിക പ്രശ്നമുള്ളയാളെന്ന് പോലീസ്

കണ്ണൂര്‍: തളിപ്പറമ്പ് താലൂക്ക് ഓഫീസിന് മുന്നിലെ രാഷ്ട്രപിതാവിന്റെ പ്രതിമ തകര്‍ത്ത സംഭവത്തില്‍  ഒരാൾ പിടിയില്‍.
പരിയാരം ഇരിങ്ങല്‍ വയത്തൂര്‍ കാലിയാര്‍ ശിവക്ഷേത്രത്തിന് സമീപത്തെ പളളിക്കുന്നില്‍ പി ദിനേശന്‍ (42) ആണ് പിടിയിലായത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തതിൽ നിന്നും ഇയാളുടെ മാനസിക നില തകരാറിലെന്നാണ് മനസിലാകുന്നതെന്ന് പോലീസ് പറഞ്ഞു.

തളിപ്പറമ്പ താലൂക്ക് ഓഫീസ് വളപ്പിലെ ഗാന്ധിപ്രതിമക്ക് നേരെയാണ് ഇന്ന് രാവിലെ ആക്രമം നടന്നത്.

നിരവധിയാളുകള്‍ നോക്കിനില്‍ക്കവെ  ഇയാള്‍, പ്രതിമയുടെ കണ്ണട അടിച്ച് തകര്‍ക്കുകയും മാല വലിച്ചുപൊട്ടിച്ച് പ്രതിമയുടെ മുഖത്ത് രണ്ട് തവണ അടിച്ചശേഷം ഓടിപ്പോകുകയായിരുന്നു.

പല സ്ഥലങ്ങളിലും പ്രതിമ തകർക്കുന്നത് വ്യാപകമായതിനാൽ ഈ സംഭവം പോലീസ് വളരെ ഗൗരവമായിത്തന്നെയാണ് കണ്ടത്, പക്ഷേ ഈ സംഭവത്തിൽ അത്തരത്തിലുള്ള യാതൊരു രാഷ്ട്രീയ പ്രകോപനവുമില്ലെന്ന് പോലീസ് വ്യക്തമാക്കി.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.