ആദിവാസി യുവാവിന്റെ മരണം: തലശ്ശേരി ജനറൽ ആശുപത്രിയിൽ വിവിധ സംഘടനകളുടെ മാർച്ച്തലശ്ശേരി∙ _ഇരിട്ടി പേരട്ട നരിമട കോളനിയിലെ ആദിവാസി യുവാവ് രാജു ജനറൽ ആശുപത്രിയിൽ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ജനറൽ‌ ആശുപത്രിയിലേക്ക് മാർച്ച് നടത്തി. രാവിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ആദ്യം സമരവുമായി എത്തിയത്. പിന്നാലെ യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. വെൽഫെയർ പാർട്ടി പ്രവർത്തകരും ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. രാവിലെ സൂപ്രണ്ടിന്റെ ഓഫിസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ എസ്ഐ എം.അനിലിന്റെ നേതൃത്വത്തിൽ പൊലീസ് ഓഫിസ് മുറ്റത്തു തടഞ്ഞു._
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.