ക​ടു​ത്ത വേ​ന​ൽ: ജോലി സ്ഥലത്തെ സ​മ​യ​ക്ര​മീ​ക​ര​ണം ക​ർ​ശ​ന​മാ​ക്കി






ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ താ​പ​നി​ല ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജോ​ലി സ്ഥ​ല​ത്തെ സ​മ​യ​ക്ര​മീ​ക​ര​ണം ക​ർ​ശ​ന​മാ​ക്കി. പ​ക​ൽ സ​മ​യം 12 മു​ത​ൽ മൂ​ന്നു വ​രെ തൊ​ഴി​ലാ​ളി​ക​ൾ​ക്കു വി​ശ്ര​മ​സ​മ​യ​മാ​ണ്. പ്ര​സ്തു​ത സ​മ​യം നേ​രി​ട്ടു വെ​യി​ലേ​ൽ​ക്കു​ന്ന രീ​തി​യി​ൽ തൊ​ഴി​ലാ​ളി​ക​ളെ പ​ണി​യെ​ടു​പ്പി​ക്ക​രു​തെ​ന്നാ​ണു തൊ​ഴി​ൽ വ​കു​പ്പി​ന്‍റെ നി​ർ​ദ്ദേ​ശം. കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ൽ മാ​ത്ര​മ​ല്ല നേ​രി​ട്ട് വെ​യി​ലേ​ൽ​ക്കു​ന്ന ഇ​ത​ര​തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ലും നി​ർ​ദേ​ശം ബാ​ധ​ക​മാ​ണ്.

മ​റ്റു സ​മ​യ​ങ്ങ​ളി​ൽ ഉ​ട​മ​ക​ൾ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും സൗ​ക​ര്യ​പ്ര​ദ​മാ​യ രീ​തി​യി​ൽ ജോ​ലി സ​മ​യം ക്ര​മീ​ക​രി​ക്കാ​വു​ന്ന​താ​ണെ​ന്നും ഇ​തു പ​രി​ശോ​ധി​ക്കാ​നാ​യി ജി​ല്ലാ​ത​ല​ത്തി​ലും അ​സി​സ്റ്റ​ന്‍റ് ലേ​ബ​ർ ഓ​ഫീ​സ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലും സ്ക്വാ​ഡ് പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ ടി.​വി.​സു​രേ​ന്ദ്ര​ൻ അ​റി​യി​ച്ചു. മേ​ൽ തൊ​ഴി​ൽ മേ​ഖ​ല​യി​ലു​ള്ള​വ​ർ പ്ര​സ്തു​ത നി​ർ​ദേ​ശ​വു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും അ​റി​യി​ച്ചു.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.