ഒരുമാർക്കിനു തോറ്റതിൽ മനംനൊന്ത് അദ്ധ്യാപിക ജീവനൊടുക്കി;പ്രതിഷേധവുമായി അദ്ധ്യാപക സംഘടനകൾ രംഗത്ത്

കണ്ണൂർ: യോഗ്യതാ പരീക്ഷയായ കെ-ടെറ്റ്(കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) ഒരു മാർക്കിനു തോറ്റതിൽ മനംനൊന്ത് അദ്ധ്യാപിക ജീവനൊടുക്കി. കൊളവല്ലൂർ എൽ.പി.സ്‌കൂൾ അദ്ധ്യാപിക ശ്രീതു രാജ്( 23) ആണ് ആത്മഹത്യ ചെയ്തത്. ഒ.ബി.സി. വിഭാഗത്തിൽപ്പെട്ട ശ്രീതുവിനു കെ-ടെറ്റ് പാസാകാൻ 82 മാർക്കാണു കിട്ടേണ്ടിയിരുന്നത്. എന്നാൽ, 81 മാർക്കേ ലഭിച്ചുള്ളൂ. ഫലം അറിഞ്ഞതിന്റെ മനോവിഷമത്തിൽ തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ച അദ്ധ്യാപികയെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല അദ്ധ്യാപക ദമ്പതികളായ പാനൂരിലെ ടി.പി. രാജന്റെയും ഗീതയുടെയും മകളാണ്.കണ്ണൂര്കജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.