സാങ്കേതിക സർവകലാശാല സ്റ്റാറ്റ്യൂട്ട് ഉടൻ നടപ്പിലാക്കുക : ഫ്രറ്റേണിറ്റി മൂവ്മെൻറ്

കണ്ണൂർ : സാങ്കേതിക സർവകലാശാല സ്റ്റാറ്റ്യൂട്ട് ഉടൻ നടപ്പിലാക്കുക എന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെൻറ് കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ, കേരള ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ, കേരള തുറമുഖം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ  എന്നിവർക്ക് നിവേദനം നൽകി. ഫ്രറ്റേണിറ്റി മൂവ്മെൻറ് കണ്ണൂർ ജില്ല പ്രസിഡന്റ് എം.ഖദീജ, ജവാദ് അമീർ, മുഹ്സിൻ ഇരിക്കൂർ, മശ്ഹൂദ് കെ.പി. ഫർസീന എന്നിവർ സംഘത്തിലുണ്ടായിരുന്നു..കണ്ണൂര്കജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.