ശ്രീപുരം സ്കൂളിലെ പീഡന ആരോപണം വ്യാജമെന്ന് സ്കൂൾ മാനേജ്മെൻറ്.

​ശ്രീപുരം സ്കൂളിന് എതിരെ വന്ന വാർത്ത കെട്ടിച്ചമച്ചതും മാധ്യമ ശ്രദ്ധ ആകർഷിക്കുവാൻ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതുമാണ് എന്ന് മാനേജ്‌മന്റ്.

മാനേജ്മെന്റ് പ്രസ്താവന:

കഴിഞ്ഞ ദിവസങ്ങളിൽ ശ്രീപുരം സ്കൂൾ മാനേജ്‌മെന്റിനെതിരെ സായാഹ്‌ന പത്രത്തിലും സോഷ്യൽ മീഡിയായിലും വന്ന വാർത്ത തികച്ചും കെട്ടിച്ചമച്ചതും മാധ്യമ ശ്രദ്ധ ആകർഷിക്കുവാൻ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതുമാണ്. പ്രസ്തുത സ്കൂളിൽ കഴിഞ്ഞ ഇടക്കുണ്ടായ ചില സംഭവങ്ങളിൽ പരാമര്ശിക്കപ്പെട്ടിട്ടുള്ള അധ്യാപികയോട്, രക്ഷിതാക്കളിൽ നിന്നും ലഭിച്ച  പരാതികളുടെ വെളിച്ചത്തിൽ സ്കൂൾ ട്രസ്റ്റ്‌ മെമ്പറിന്റെ സാന്നിധ്യത്തിൽ സ്കൂൾ മാനേജർ വിശദീകരണം ആവശ്യപ്പെട്ടു. ഈ കാര്യത്തിൽ അധ്യാപികയ്ക്ക് എന്താണ് പറയാനുള്ളത് എന്ന് എഴുതി നൽകണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തത്. ഇത് ഭാവിയിൽ തനിക്കെതിരെ നടപടിയെടുക്കാനുള്ള ശ്രമമാണെന്ന് കരുതിയിട്ടാകാം വനിതാ പോലീസിൽ പരാതി നൽകിയതെന്ന് സംശയിക്കുന്നു. പരാതിക്കു പിന്നിൽ ചില തല്പര കക്ഷികൾക്ക് പങ്കുണ്ടെന്നും ഇവരാണ് വ്യാജപ്രചാരണങ്ങൾ പ്രചരിപ്പിക്കുന്നതെന്നും മനസിലാക്കുന്നു.ഇതിനുമുൻപും പലതവണ സ്കൂളിനെയും മാനേജ്മെന്റിനെയും അപകീർത്തി പെടുത്തുവാൻ ഇവർ നേരിട്ടും മറ്റുള്ളവരെ നിര്ബന്ധിപ്പിച്ചും പ്രവർത്തിച്ചതിന്റെ നിരവതി സംഭവങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഇതൊരു ഹിഡൻ അജണ്ടയാണെന്ന് തിരിച്ചറിയുക.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.