ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ മാനേജര്‍ അധ്യാപികയോട് അശ്ലീല ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ കേസ്കണ്ണൂർ പള്ളിക്കുന്നിലെ ശ്രീപുരം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ ആന്റ് ജൂനിയർ കോളേജിലെ മാനേജറായ കെനഡി എന്ന ഫാദർ എബ്രഹാം പറമ്പേത്ത്, അദ്ദേഹത്തിന്റെ സഹായി, സ്കൂളിലെ പ്രൈമറി വിഭാഗം തലവൻ സിസ്റ്റർ വിനയ എന്നിവർക്കെതിരെയാണ് പരാതി.  സഹായി ഫാദർ ബിൻസ് ആണെന്നും ഇയാൾ സ്കൂളുമായി ബന്ധമില്ലാത്ത ആളാണെന്നും വ്യക്തമായിട്ടുണ്ട്. കണ്ണൂർ വനിതാ പോലീസ് സ്റ്റേഷനിലും കണ്ണൂർ പോലീസ് സുപ്രണ്ടിനും ഇതു സംബന്ധിച്ചു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ FIR ഇട്ട് കേസ് രജിസ്ട്രർ ചെയ്തു കഴിഞ്ഞു.

മാർച്ച് ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂൾ പ്രവർത്തി സമയത്ത് പ്രൈമറി വിഭാഗം തലവൻ സിസ്റ്റർ വിനയ,  ആളയച്ച് പരാതിക്കാരിയെ വിളിപ്പിക്കുകയും അതിനു ശേഷം തനിക്കല്ല മാനേജർ ഫാദർ അബ്രഹാമിനാണ് തന്നെ കാണേണ്ടത് എന്ന് പറഞ്ഞ് സ്കൂളുമായി ബന്ധമില്ലാത്ത സ്കൂളിന് പിറകുവശത്തുള്ളതും മറ്റാരും പെട്ടെന്ന് ശ്രദ്ധിക്കാത്തതുമായ കിടപ്പുമുറിയിൽ കുട്ടി കൊണ്ടുപോയി എന്നും മുറിയിലെത്തിച്ച ശേഷം  കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ അടങ്ങുന്ന പേൾസ് തട്ടിപ്പറിച്ച് സിസ്റ്റർ വിനയ അവിടെന്ന് മാറിക്കളഞ്ഞു എന്നുമാണ് വനിതാ സ്റ്റേഷനിലും, എസ്സ് പിക്കും കൊടുത്ത പരാതിയിൽ പറയുന്നത് എന്നാണ് സൂചന.

സ്കൂൾ ജീവനക്കാരിയെ സിസ്റ്റർ വിളിക്കുന്നു എന്ന കള്ളം പറഞ്ഞ് വിളിപ്പിച്ച് മാനേജറുടെ ഓഫീസ് മുറിയിലോ, സ്ക്കൂൾ ഓഫീസിലൊ, ഒന്നും കൊണ്ടുപോകാതെ ഇത്തരം ഒരു കെട്ടിടത്തിലേക്ക് കൊണ്ടുപോയത് ദുരൂഹത വർദ്ദിപ്പിക്കുന്നു.

സ്കൂൾ മാനേജർ ഫാദർ എബ്രഹാമിനെതിരെ നേരത്തെയും ചില പരാതികൾ കണ്ണൂർ പേലീസ് സുപ്രണ്ടിനു മുൻപാകെ പോലും വന്നിട്ടുണ്ടെന്നും പരാതിക്കാരൻ അന്ന് വേണ്ടത്ര സമ്മർദ്ദം ചെലുത്താത്തതിനാലും സഭയുടെ ഇടപെടൽ കൊണ്ടും പരാതി മരവിപ്പിച്ചതായും പറയപ്പെടുന്നു. 

 പെൺകുട്ടികളും അദ്ധ്യാപികമാരുൾപ്പെടെ നിരവധി സ്ത്രീ ജീവനക്കാരുള്ള വിദ്യാലയത്തിൽ ഇത്തരം ലൈംഗീക മനോവൈകല്യമുള്ളവരേയും കൂട്ടികൊടുപ്പുകാരായ കന്യാസ്ത്രികളേയും വച്ചിരിക്കുന്നതിൽ അദ്ധ്യാപകർക്കിടയിലും രക്ഷിതാക്കൾക്കിടയിലും അമർഷം പുകയുകയാണ്. ഗുരുതരമായ പ്രശ്നം സ്കൂളിനകത്ത് ഉണ്ടായിട്ടും സ്കൂൾ പിടിഎ പ്രതികരിക്കാത്തതിനാൽ നാട്ടുകാരുൾപ്പെടെയുള്ള പൊതു സമൂഹത്തിന്റെ പിന്തുണയോടെ ഇത്തരം ആഭസകരെ സ്കൂളിൽ നിന്ന് പുറത്താക്കാൻ ആവശ്യമായ നടപടികളുമായി ഒരു വിഭാഗം രക്ഷിതാക്കൾ നീക്കം തുടങ്ങിയിട്ടുണ്ട്.

കണ്ണൂര്കജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.