നിരാലംബനായ കൃഷ്ണ കുമാറിന് സ്നേഹവീടൊരുക്കി വിദ്യാര്‍ഥികള്‍നിരാലംബനായ യുവാവിന് വീടെന്ന ആശ്രയ മൊരുക്കി വിദ്യാർത്ഥികളുടെ മാതൃക.പാനൂരിനടുത്ത്മനേക്കരയിലെ കൃഷ്ണ കുമാറിനാണ് ചമ്പാട് ചോതാവൂർ ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികളുടെ കൂട്ടായ്മയിൽ സ്നേഹവീടൊരുങ്ങിയത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് പി.കെ ശ്രീമതി എം പി താക്കോൽദാന കർമ്മം നടത്തും

ആരോരുമില്ലാതെ കയ്യിൽ ചാക്കുകെട്ടുമായി അലഞ്ഞു തിരിഞ്ഞ കൃഷ്ണ കുമാറിനായി 170 മണിക്കൂർ അധ്വാനം ചെയ്താണ് വീടെന്ന സ്വപ്നം വിദ്യാർത്ഥികൾ യാഥാർത്ഥ്യമാക്കിയത്. ഇടക്ക് മാനസികാസ്വാസ്ഥം പ്രകടിപ്പിച്ച കൃഷ്ണ കുമാറിനെ തൊടുപുഴയിലെ ആശുപത്രിയിൽ ചികിത്സയും നൽകി. ബന്ധുക്കൾ ആരും ഇല്ലാത്തതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കാഞ്ഞതിനെ തുടർന്ന് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഇ.ഐ ലിതേഷ് രേഖാമൂലം നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഒടുവിൽ പ്രവേശിപ്പിച്ചത്. മൂന്ന് മാസത്തെ ചികിത്സക്ക് ശേഷം തിരിച്ചെത്തിയ കൃഷ്ണകുമാറിന് തല ചായ്ക്കാൻ പുത്തൻ വീടെന്ന സ്വപ്നവും വിദ്യാർത്ഥികൾ ഇതിനിടെ യാഥാർത്ഥ്യമാക്കി. ജനമൈത്രി പൊലീസിന്റെ ചുമതലയുള്ള എ.എസ്.ഐ ശ്രീനിവാസന്റെയും ജനമൈത്രി സമിതി അംഗവുമായ ഒ.ടി നവാസിന്റയും ഇടപെടലിനെ തുടർന്ന് കൃഷ്ണ കുമാറിന് ഒരു അൺ എയ്ഡഡ് സ്കൂളിൽ സുരക്ഷാ ജീവനക്കാരനായി ജോലിയും ലഭിച്ചു.

മദ്യവും ലഹരിയുമായി ജീവിതം തെരുവിൽ പാഴാക്കുമാറായിരുന്ന കൃഷ്ണകുമാറിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനായതിന്റെ ആഹ്ലാദം വിദ്യാർത്ഥികളും മറച്ചു വച്ചില്ല.

പഴയ നില കൈവരിക്കാനായപ്പോൾ തന്റെ നന്ദി ആരോടു പറയണമെന്നറിയാത്ത അവസ്ഥയിലായിരുന്നു കൃഷ്ണകുമാർ. കൈവിട്ടു പോയ കുടുംബം തിരിച്ചുവരുമെന്ന പ്രതീക്ഷയും കൃഷ്ണ കുമാറിനുണ്ട്.

ലക്ഷം വീട് പരിസരത്ത് വ്യാഴാഴ്ച നടക്കുന്ന താക്കോ ൽ ദാന ചടങ്ങിൽ മാഹി എം എൽ എ ഡോ. വി രാമചന്ദ്രൻ അധ്യക്ഷനാകും. കൈതപ്രം ദാമോധരൻ നമ്പൂതിരി മുഖ്യാതിഥിയാകും.ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.