കണ്ണൂർ നഗരത്തിൽ ബസ് കാത്തുനിന്നയാളെ കൊള്ളയടിച്ചു; ഒരാൾ പിടിയിൽ

കണ്ണൂർ നഗരത്തിൽ ബസ് കാത്തുനിന്നയാളുടെ മൊബൈൽ  ഫോണും പൈസയും പിടിച്ചു പറിച്ച പ്രതിയെ ടൌൺ എസ് ഐ ശ്രീജിത്ത് കോടേരിയും സംഘവും പിടികൂടി. ആയിക്കരയിൽ മൽസ്യ തൊഴിലാളിയായ അബ്ദുൽ ഖാദർ തളിപ്പറമ്പിലേക്ക് പോകാൻ  പഴയ ബസ് സ്റ്റാൻഡിൽ ബസ് കാത്തു നിൽക്കുമ്പോൾ ഇന്നലെ രാത്രി പത്തു മണിയോടെയാണ് പ്രതി മൊബൈൽ ഫോണും വാച്ചും 1200 രൂപയും കവർച്ച ചെയ്തത്. പ്രതിയായ എളയാവൂർ സ്വദേശി പ്രവീണിനെ അറസ്റ്റു ചെയ്തു. ഇയാൾ സമാനമായ നിരവധി കേസുകളിലെ പ്രതിയാണെന്ന് എസ് ഐ ശ്രീജിത്ത് കോടേരി കണ്ണൂർ വാർത്തകളോട് പറഞ്ഞു

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.