എസ് ഐ ഒ ജില്ലാ കമ്മിറ്റി "സിറിയ; പുതിയ രാഷ്ട്രീയ സാഹചര്യം" ചർച്ച സദസ്സ് സംഘടിപ്പിച്ചു

കണ്ണൂർ: സിറിയയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന രക്ത രൂക്ഷിത കലാപങ്ങളിലും ഭരണകൂട ഭീകരതയിലും ലോകം മൗനം വെടിയണമെന്ന് ഐ പി എച്ച് അസിസ്റ്റന്റ് ഡയറക്ടർ കെ ടി ഹുസൈൻ പറഞ്ഞു.

എസ് ഐ ഒ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച   " സിറിയ; പുതിയ രാഷ്ട്രീയ സാഹചര്യം" ചർച്ച സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിമത സേനയെ തുരത്തുന്നതിന്റെ പേരില്‍ ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ഏകാധിപതിയായ ബശ്ശാറുല്‍ അസദിന്റെ സേന ആക്രമണമഴിച്ചുവിടുന്നത്. സേനയുടെ അക്രമണത്തിന് ഇരയായവര്‍ക്ക് ഭക്ഷണവും മരുന്നും വിതരണം ചെയ്യാന്‍ പോലും സാധിക്കാത്ത സാഹചര്യമാണ് രാജ്യത്തുള്ളത്. മേഖലയെ നശിപ്പിക്കാനുള്ള സാമ്രാജ്യത്വ, സയണിസ്റ്റ് തന്ത്രങ്ങളുടെ ഭാഗം കൂടിയാണ് സിറിയന്‍ പ്രശ്നമെന്ന് തിരിച്ചറിയാതെ മുസ്ലിം രാഷ്ട്രങ്ങള്‍ പക്ഷം ചേരുന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ് ഐ ഒ ജില്ല പ്രസിഡന്റ് ഫാസിൽ അബ്ദു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം ഷഹിൻ ഷിഹാബ്, മിസ്ഹബ്  ഇരിക്കൂർ, മിസ് ഹബ് ഷിബിൽ, ജവാദ് അമീർ,മുഹ്സിൻ ഇരിക്കൂർ, എന്നിവർ സംസാരിച്ചു.
ഷബീർ എടക്കാട്, മഷ്ഹൂദ് കെ പി, ഷുഐബ് തളിപ്പറമ്പ് എന്നിവർ നേതൃത്വം നൽകി.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.