എസ് ഐ ഒ കണ്ണൂരിന്റെ ഓൺലൈൻ പ്രഭാഷണ പരമ്പര


കണ്ണൂർ: എസ് ഐ ഒ കേരളയുടെ നമസ്കാരം-പ്രാർത്ഥന കാമ്പയിന്റെ ഭാഗമായി കണ്ണൂർ ജില്ല കമ്മിറ്റി പ്രമുഖ പ്രഭാഷകരെയും ഖത്തീബുമാരെയും സംഘടിപ്പിച്ച് നടത്തുന്ന ഓൺലൈൻ ഹ്രസ്വ പ്രഭാഷണ പരമ്പരക്ക് തുടക്കമായി.
നമസ്കാരത്തിന്റെ ആത്മാവ് എന്ന വിഷയത്തിൽ സൈദാർ പള്ളി ഖത്തീബ് ഹാഫിസ് സഹൽ വാഫി പരമ്പര ഉദ്ഘാടനം ചെയ്തു.
ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് യുപി സിദ്ദീഖ് മാസ്റ്റർ, വൈസ് പ്രസിഡന്റ് വി എൻ ഹാരിസ്, ഐനുൽ മ'ആരിഫ് ചെയർമാൻ അനസ് മൗലവി, വിവിധ ഖത്തീബുമാരായ  നിസ്താർ കീഴുപറമ്പ,ശംസീർ ഇബ്രാഹിം,സികെ മുനവ്വിർ
മിസ് അബ് ഇരിക്കൂർ,മുഹ്സിൻ ഇരിക്കൂർ, എസ് ഐ ഒ ജില്ല പ്രസിഡന്റ് ഫാസിൽ അബ്ദു, മഷ്ഹൂദ് കെ പി, ഉമർ മുഖ്താർ തുടങ്ങിയവരുടെ പ്രഭാഷണങ്ങൾ പരമ്പരയിൽ ഉണ്ടാകുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു.
പ്രഭാഷണങ്ങൾക്ക്
9567277015 നംബറിൽ ബന്ധപ്പെടുക

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.