ശു​ഹൈ​ബ് വ​ധം: രണ്ടു സി.പി.എം പ്രവർത്തകരെ റിമാന്റ് ചെയ്തു, അന്വേഷണഷ​ണ റി​പ്പോ​ർ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ




മ​ട്ട​ന്നൂ​ർ: യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് എ​ട​യ​ന്നൂ​രി​ലെ എ​സ്.​പി.​ശു​ഹൈ​ബി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടുത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ര​ണ്ടു സി​പി​എം പ്ര​വ​ർ​ത്ത​ക​രെ മ​ട്ട​ന്നൂ​ർ ജു​ഡീ​ഷ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. സി​പി​എം പ്ര​വ​ർ​ത്ത​ക​നും ചാ​ലോ​ട് ടൗ​ണി​ലെ ചു​മ​ട്ടു​തൊ​ഴിലാ​ളി​യു​മാ​യ തെ​രൂ​ർ പാ​ല​യോ​ട്ടെ സാ​ജ് നി​വാ​സി​ൽ കെ.​ബൈ​ജു (36), കാ​ക്ക​യ​ങ്ങാ​ട് ടൗ​ണി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി മു​ഴ​ക്കു​ന്ന് പാ​ല​യി​ലെ കൃ​ഷ്ണ നി​വാ​സി​ൽ സി.​എ​സ്. ദീ​പ്ച​ന്ദ് (25) എ​ന്നി​വ​രെ​യാണ് ​ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്ത​ത്.
കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ 11 പേ​ർ അ​റ​സ്റ്റി​ലാ​യി. കൊ​ല​യാ​ളി സം​ഘ​ത്തി​ലെ അ​ഞ്ചു പേ​രും പ്ര​തി​ക​ൾ​ക്ക് ര​ക്ഷ​പ്പെ​ടാ​നും ആ​യു​ധ​ങ്ങ​ൾ സൂ​ക്ഷി​ക്കാ​നും ശു​ഹൈ​ബി​നെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കാ​നും സ​ഹാ​യി​ച്ച ആ​റു പേ​രു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ക​ണ്ണൂ​ർ സ്പെ​ഷ​ൽ സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡി​ലാ​യി​രു​ന്ന മു​ഴ​ക്കു​ന്നി​ലെ ജി​തി​ൻ, തി​ല്ല​ങ്കേ​രി ആ​ല​യ​ട്ടെ അ​ൻ​വ​ർ, തെ​രൂ​ർ പാ​ല​യോ​ട് സ്വ​ദേശി​ക​ളാ​യ അ​ഷ്ക​ർ, അ​ഖി​ൽ എ​ന്നി​വ​രെ ക​ണ്ണൂ​ർ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി അ​ഞ്ചു ദി​വ​സത്തേ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടി​രു​ന്നു. ഇ​വ​രെ അ​ന്വേ​ഷ​ണ​സം​ഘം ചോ​ദ്യം​ചെ​യ്തു വ​രി​ക​യാ​ണ്. ഇ​വ​രെ തെ​രൂ​ർ പാ​ല​യോ​ട്, വെ​ള്ള​പ​റ​മ്പ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി തെ​ളി​വെ​ടു​ത്തു.
ക​ഴി​ഞ്ഞ മാ​സം 12ന് ​രാ​ത്രി​യാ​ണ് തെ​രൂ​രി​ലെ ത​ട്ടു​ക​ട​യി​ൽ വ​ച്ച് ശു​ഹൈ​ബി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൃ​ത്യം ന​ട​ത്തി​യ അ​ഞ്ചം​ഗ സം​ഘ​വും പി​ടി​യി​ലാ​യ​ത് പോ​ലീ​സി​ന് ആ​ശ്വാ​സ​മാ​യി. ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​വ​ർ ഇ​നി​യും പി​ടി​യി​ലാ​കാ​നു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. മ​റ്റു​ള്ള​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്.
 അ​ന്വേ​ഷ​ണ​റി​പ്പോ​ർ​ട്ട് ഇ​ന്ന​ലെ സി​ഐ എ.​വി.​ജോ​ൺ ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു.
സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ശു​ഹൈ​ബി​ന്‍റെ മാ​താ​പി​താ​ക്ക​ൾ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ ഇ​ന്നു​വി​ധി വ​രാ​നി​രി​ക്കെ​യാ​ണ് അ​ന്വേ​ഷ​ണ​റി​പ്പോ​ർ​ട്ട് ഹൈ​ക്കോ​ട​തി മു​ന്പാ​കെ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.



കണ്ണൂര്കജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.